Your Image Description Your Image Description

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബൈസണ്‍ കാലമാടന്‍’. പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്രുവ് വിക്രം ആണ്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘ബൈസണ്‍ കാലമാടന്‍’. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 ന് ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

തമിഴ്‌നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും എന്നാണ് മാരി സെല്‍വരാജ് വ്യക്തമാക്കിയത്. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. ചിത്രത്തിന് സംഗീതം നല്കുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴില്‍ അരസ് ആണ് ഛായാഗ്രഹണം. ആര്‍ട്ട് കുമാര്‍ ഗംഗപ്പന്‍, എഡിറ്റിങ് ശക്തികുമാര്‍. കോസ്റ്റ്യൂം ഏകന്‍ ഏകംബരം. ആക്ഷന്‍ ദിലീപ് സുബ്ബരായന്‍.

Leave a Reply

Your email address will not be published. Required fields are marked *