Your Image Description Your Image Description

ചാർ ധാം യാത്രയ്ക്ക് ഒരുങ്ങി ഉത്തരാഖണ്ഡ്. മഞ്ഞുകാല ഇടവേളയ്ക്കു ശേഷം കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. 12,000-ത്തോളം ഭക്തർ ആദ്യദിവസം ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ‘ചാർ ധാം’ യാത്രയിലെ നാലുക്ഷേത്രങ്ങളിലൊന്നാണ് ശിവക്ഷേത്രമായ കേദാർനാഥ്. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 30-ന് തുറന്നിരുന്നു. ബദരിനാഥ് ക്ഷേത്രം മേയ് നാലിന് തുറക്കും.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആദ്യദിനംതന്നെ കേദാർനാഥിൽ ദർശനംനടത്തി. ഏപ്രില്‍ 29 വൈകിട്ടോടെ 22.30 ലക്ഷത്തിലധികം ഭക്തരാണ് ചര്‍ധാം യാത്രയ്‌ക്കായി രജിസ്റ്റർ ചെയ്‌തത്. ഇതില്‍ നാല് ലക്ഷത്തിനടുത്ത് പേര്‍ ഗംഗോത്രി മാത്രം സന്ദര്‍ശിക്കാനായി രജിസ്റ്റർ ചെയ്‌തവരാണ്. ഇതില്‍ 35,000ത്തോളം ഭക്തരാണ് യമുനോത്രി മാത്രം സന്ദര്‍ശിക്കാനായി ചൊവ്വാഴ്‌ച വൈകുന്നേരത്തൊടെ രജിസ്റ്റർ ചെയ്‌തത്.

യമുനോത്രി ഉടന്‍ ഭക്തര്‍ക്കായി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മഞ്ഞു കാലത്ത് നാലുക്ഷേത്രങ്ങളും ആറുമാസത്തേക്ക് അടച്ചിടാറുണ്ട്. ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം തീർഥാടകരാണ് യാത്രയ്ക്ക് രജിസ്റ്റർചെയ്തത്. മൊത്തം 60 ലക്ഷം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 48 ലക്ഷം പേരാണെത്തിയത്. യാത്രാ വഴിയിൽ 6000 പോലീസുകാരെയും 10 കമ്പനി അർധ സൈനികരെയും പോലീസിലെ 17 കമ്പനി ജവാന്മാരെയും നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *