Your Image Description Your Image Description

കൊച്ചി: നിവിന്‍ പോളി ‘ബേബി ഗേള്‍’ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ. തന്റെ സിനിമയില്‍ പറഞ്ഞ ഡേറ്റുകളില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു. അതിന് ശേഷം നിവിന്‍ ചിത്രത്തില്‍ നിന്ന് വിടുതല്‍ വാങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും സിനിമയില്‍ അഭിനയിക്കാനാണോ പോയത് എന്ന കാര്യം തങ്ങള്‍ ചിന്തിക്കേണ്ടതില്ലെന്നും അരുണ്‍ വര്‍മ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്നും അരുണ്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകമായ പ്രചാരണമുണ്ടായത്. മലയാളത്തിലെ ഒരുപ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.

ലിസ്റ്റിന്‍ നിര്‍മിക്കുന്ന ‘ബേബി ഗേള്‍’ എന്ന ചിത്രത്തില്‍ നിലവില്‍ നിവിന്‍ പോളി അഭിനയിക്കുന്നുണ്ട്. അഖില്‍ സത്യന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത മറ്റൊരു ചിത്രത്തില്‍ കഴിഞ്ഞദിവസം താരം ജോയിന്‍ ചെയ്തിരുന്നു. താമര്‍ സംവിധാനം ചെയ്യുന്ന ‘ഡോള്‍ബി ദിനേശന്‍’ എന്ന ചിത്രവും താരം പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ചേര്‍ത്തുവെച്ചാണ് നിവന്‍ പോളിക്കെതിരെ പ്രചാരണമുണ്ടായത്.

‘ബേബി ഗേളി’ന്റെ സെറ്റില്‍നിന്ന് നിവിന്‍ പോളി ഇറങ്ങിപ്പോയെന്നായിരുന്നു പ്രചാരണം. ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ വര്‍മയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഇന്‍സ്റ്റഗ്രാമില്‍ നിവിന്‍ പോളിയെ അണ്‍ഫോളോ ചെയ്തെന്നും പ്രചാരണമുണ്ടായി. കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ‘ബേബി ഗേള്‍’. കുഞ്ചാക്കോ ബോബന്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് നിവിന്‍ പോളി ചിത്രത്തിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *