Your Image Description Your Image Description
Your Image Alt Text

എറണാകുളം :  ജില്ലയിലെ വ്യവസായിക സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി നടന്ന ഏകജാലക ക്ലിയറൻസ് ബോർഡിൽ 22 അപേക്ഷകർക്ക് പെർമിറ്റ്‌ അനുവദിച്ചു നൽകി. ഏകജാലക ക്ലിയറൻസ് ബോർഡിനും, ജില്ലാ വ്യവസായ വികസന സമിതിക്കും മുൻപാകെ ലഭിച്ച 35 അപേക്ഷകളാണ് യോഗത്തിൽ പരിഗണിച്ചത്.

വിവിധ കാരണങ്ങളാൽ സംസ്ഥാനതല കമ്മിറ്റിയിലേക്ക് ഒരു അപേക്ഷയും, അടുത്ത കമ്മിറ്റിയിലേക്ക് 12 അപേക്ഷകളും ശുപാർശ ചെയ്തു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് മുൻപായി ലഭിക്കുന്ന ബിൽഡിംഗ് പെർമിറ്റ് അനുവദിക്കൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി, ലൈസൻസ് അനുവദിക്കൽ, വിവിധ വകുപ്പുകളുടെ അനുമതി തുടങ്ങിയ അപേക്ഷകളാണ് ബോർഡ് പരിഗണിച്ചത്. ലഭിച്ച പരാതികൾ ചർച്ച ചെയ്തതിനുശേഷമാണ് പരിഹാരം നിർദ്ദേശിച്ചത്.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജര്‍ പി.എ. നജീബ്, മാനേജർ ആർ. സംഗീത, കെ.എസ്. എസ്.ഐ.എ (കേരള സ്റ്റേറ്റ് മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ) പ്രതിനിധി എം. എ അലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *