Your Image Description Your Image Description

മത്സ്യബന്ധനം നിരോധിച്ച മീൻ വിറ്റതിന് അബുദാബിയിലെ എട്ട് ചില്ലറ മത്സ്യവിൽപനശാലകൾക്കെതിരെ പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി) പരിസ്ഥിതി ലംഘനങ്ങൾ ചുമത്തി. പ്രാദേശികമായി ബദാ എന്നറിയപ്പെടുന്ന മത്സ്യം പ്രദർശിപ്പിച്ച് വിൽക്കുന്നതായി അധികൃതർ കണ്ടെത്തി.

ബദാ(പ്രാഞ്ചിൽ) മത്സ്യങ്ങളുടെ പ്രജനന ചക്രം സംരക്ഷിക്കാൻ മീൻ പിടിക്കുന്നതും വ്യാപാരവും നിരോധിച്ചിരിക്കുകയായിരുന്നു.സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് എമിറേറ്റിൽ പ്രാബല്യത്തിലുള്ള പാരിസ്ഥിതിക ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *