Your Image Description Your Image Description

മലേഷ്യയിൽ നിന്നും മലബാർ മേഖലയിലേക്ക് ആദ്യമായി സർവീസ് തുടങ്ങിയ എയർ ഏഷ്യ ജൂൺ 23 മുതൽ കൂടുതൽ സർവീസുകൾ തുടങ്ങും. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേയ്ക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വലാലംപൂരിലേക്കുമുള്ള മൂന്ന് പ്രതിവാര സർവീസുകളാണുള്ളത്. ഇവയ്ക്ക് പുറമെയാണ് ജൂൺ 23 മുതൽ തിങ്കളാഴ്ചകളിൽ കോഴിക്കോട്ടേയ്ക്കും ചൊവ്വാഴ്ചകളിൽ ക്വലാലംപൂരിലേയ്ക്കും ഓരോ സർവീസ് വീതമാണ് വർധിപ്പിക്കുന്നത്.

ഇന്നലെ മുതൽ ബുക്കിങ് ആരംഭിച്ച പുതിയ സർവീസ് യഥാർഥ്യമാകുന്നതോടെ മലബാറിലെ പ്രവാസികൾക്ക് ആഴ്ചയിൽ നാല് ദിവസങ്ങളിൽ ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ യാത്രചെയ്യാനാകും. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് ഈ റൂട്ടിൽ ആദ്യ സർവീസിന് തുടക്കമിട്ടതോടെ യാത്രക്കാരിൽ നിന്നും വൻ പ്രതീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *