Your Image Description Your Image Description
Your Image Alt Text

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ എറണാകുളം ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടത്തി. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.എം ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പരിഗണിച്ച 31 പരാതികളില്‍ 29 എണ്ണം തീര്‍പ്പാക്കി.

വിവരാവകാശ മറുപടികള്‍ പെട്ടന്ന് ലഭ്യമാക്കണമെന്നും കാലതാമസം വരുത്തുകയോ തെറ്റായ മറുപടി നല്‍കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

വിവരം ലഭ്യമല്ല എന്ന മറുപടി നല്‍കാന്‍ പാടില്ല. ഓഫീസുകളില്‍ വിവരം സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് തലവനാണ്. അത് ചെയ്യാത്ത പക്ഷം നടപടികള്‍ സ്വീകരിക്കും. അപേക്ഷകര്‍ക്ക് എളുപ്പം വിവരം ലഭ്യമാക്കണമെന്നും അപേക്ഷകരെ വിവരം നല്‍കാതെ തിരിച്ചയക്കുന്ന പ്രവണത പാടില്ലെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. ഹിയറിംഗില്‍ പരാതിക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *