Your Image Description Your Image Description

കൊട്ടാരക്കര; കൊട്ടാരക്കര നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ അഴുക്ക് ചാലായ പുലമൺ തോട് വൃത്തിയാക്കുന്ന പണിയിൽ വ്യാപകമായ ക്രമക്കേട് . ഒരുകാലത്ത് ഈ തോട് കർഷകർക്കും നാട്ടുകാർക്കും ഉപകാരപ്രദമായിരുന്നു. കുളിക്കടവും , വസ്ത്രങ്ങൾ അലക്കുന്നതും കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതുമെല്ലാം ഈ തോട്ടിലായിരുന്നു .പല കൈത്തോടുകൾ ചേർന്ന് വലിയ തോടായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിന് താഴെ മീൻ പിടിപ്പാറയിലൂടെ ഒഴുകി ഏനാത്ത് ആറ്റിൽ അവസാനിക്കുന്ന ഈ തോട് പല പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത് . ഒരുകാലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നെങ്കിൽ ഇന്ന് ശാപമായി മാറി .

വരൾച്ചാ കാലത്ത് നീരൊഴുക്ക് കുറഞ്ഞുവെന്ന് മാത്രമല്ല നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടുതള്ളുന്നത് ഈ തോട്ടിലാണ് . ഇതിലെ വെള്ളത്തിലിറങ്ങി നിന്നാൽ കുഷ്ഠം പിടിക്കും ,അത്രയ്ക്ക് വൃത്തിഹീനമാണ്. .മൂക്ക് പൊത്തിവേണം ഇതിന്റെ അടുത്തുകൂടെ പോകാൻ പോലും .ഈ തോടിന്റെ കരയിൽ താമസിക്കുന്ന അനേകം കുടുംബങ്ങളുണ്ട് , അവരൊക്കെ കൊതുക് കടികൊണ്ടും , ദുർഗന്ധം ശ്വസിച്ചും നിത്യരോഗികളായി മാറുന്നു . ടൗണിലുള്ള ഹോട്ടലുകളുടെ വേസ്റ്റ് മുഴുവൻ പ്രത്യേകിച്ച് ഹോട്ടലുകളിലെ ഫുഡ് വേസ്റ്റും കോഴി വേസ്റ്റും കൊണ്ട് തള്ളുന്നതും ഇതിലാണ് .

ഇതൊക്കെ ചൂണ്ടിക്കാട്ടി നാട്ടുകാർ വർഷങ്ങളായി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തോട് വൃത്തിയാക്കി ആഴംകൂട്ടി സൈഡ് കെട്ടുവാൻ തീരുമാനമായി. കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി പണി നടത്തുന്നു , മൈനർ ഇറിഗേഷനാണ് പണി നടത്തുന്നത് .പക്ഷെ ഇതുവരെയും പണി തീർന്നിട്ടില്ല. പണിയിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്.ആദ്യമൊക്കെ ഇതിലെ ചെളി വാരി വിൽക്കുകയായിരുന്നു . അത് പരാതികൾ കൂടിയപ്പോൾ നിറുത്തിച്ചു . അന്നെടുത്ത കരാറുകാരൻ ഇട്ടിട്ട് പോയി . ഏറ്റവും ഒടുവിൽ ഒരു കരാറുകാരൻ വന്നു . സ്ഥലം എം എൽ എ യും മന്ത്രിയുമായ ബാലഗോപാലിന്റെ ബന്ധുവാണെന്നാണ് അവകാശപ്പെടുന്നത് . തോടിന്റെ വീതി കുറച്ചു നാട്ടുകാർക്ക് അവരുടെ കൈവശമുള്ള പുതുവലോക്കെ കെട്ടികൊടുത്ത് അവിടവിടെയൊക്കെയായി അൽപ്പസ്വൽപ്പം പണിയൊക്കെ ചെയ്തിട്ട് സ്ഥലം വിട്ടു.
കാരണം ഇപ്പോൾ പണി നടക്കുന്നില്ല , ഇടയ്ക്കിടെ ചില സ്ഥലങ്ങളിൽ മാത്രം അൽപ്പം പണി നടത്തി . അങ്ങനെ പണിഞ്ഞു പണിഞ്ഞു തോട് ചെറുതായി . ഇതുകൊണ്ടുള്ള ബുദ്ധിമുട്ട് നാട്ടുകാർക്കാണ് . തോടിന്റെ വീതി കുറഞ്ഞത് കാരണം നല്ല ഒരു മഴ പെയ്താൽ വെള്ളം കരകവിഞ്ഞൊഴുകി കൃഷിയെല്ലാം നശിക്കും .

മാത്രമല്ല ഉടായിപ്പ് പണിയാണ് ചെയ്തിരിക്കുന്നത് മുഴുവനും പാർട്ട് പാർട്ടായി ചെയ്തു ബില്ലുകൾ മാറിക്കൊണ്ട് പോയതായും പറഞ്ഞു കേൾക്കുന്നു . മന്ത്രിയുടെ ബന്ധുവല്ലേ നിയമങ്ങളും ചട്ടങ്ങളും മാറി നിൽക്കും . ടെക്‌നിക്കൽ സാങ്ഷനും ഭരണാനുമതിയുമില്ലാതെ പണി നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ആദ്യത്തെ ടെക്‌നിക്കൽ സാങ്ഷനും ഭരണാനുമതിയിലുമാണ് ഇടയ്ക്കിടെ പല പണികളും പല കരാറുകാരും ചെയ്തു . അതിന്റെയൊക്കെ കോടിക്കണക്കിന് ബില്ലുകളും മാറി . ഇതൊന്നും കേട്ട് കേഴ്വി പോലുമില്ലാത്തതാണ് .

ഏതൊരു പണി ചെയ്യണമെങ്കിലും അന്നേരത്തെ അവസ്ഥയിൽ ടെക്‌നിക്കൽ സാങ്ഷനും ഭരണാനുമതിയും വേണം പണി തുടങ്ങാൻ . അങ്ങനെയാണ് ചട്ടം ഉദ്യോഗസ്ഥന്മാർക്ക് പണി വേണം പണിയുണ്ടെങ്കിലേ പണമുള്ളൂ . പണത്തിന് വേണ്ടി പണിയൊപ്പിക്കും.പരാതികളുടെ കൂമ്പാരമായപ്പോൾ ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ വന്ന് പണി പരിശോധിച്ചു , പക്ഷെ റിപ്പോർട്ട് പൂഴ്ത്തിയെന്നാ കേൾക്കുന്നത് . ഏതായാലും ഉടായിപ്പ് പണി നടത്തി ബില്ലു മാറി കിട്ടിയ പണവുമായി കരാറുകാരൻ പറക്കികെട്ടിയെന്നാ സംസാരം. ഇതിനെതിരെ ഇറിഗേഷൻ മന്ത്രി അന്വഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *