Your Image Description Your Image Description

തിരുവനന്തപുരം: കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ബിന്ദു.

ബിന്ദുവിന്റെ പ്രതികരണം….

ഞരമ്പിനാണ് നായയുടെ കടി കൊള്ളുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകാമെന്നും ആ സമയം വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകും എന്നത് സംശയമാണ്.’കുട്ടിയുടെ നിലവിലെ സാഹചര്യം ഗുരുതരമാണ്. ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അവസാന ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുളളു.

ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പേവിഷ ബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യമാണിത്. കുഞ്ഞിന്റെ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയരുതെന്നും നായ കടിച്ചതിന്റെ തീവ്രത അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *