Your Image Description Your Image Description

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേര് വെളിപ്പെടുത്താതെ ഗുരുതര ആരോപണം ഉന്നയിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

ലിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ,

‘മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് അദ്ദേഹം തിരികൊളുത്തിയിരിക്കുകയാണ്. ഞാനീ പറയുന്നത് ആ നടന്‍ കാണും. നിങ്ങള്‍ ചെയ്തത് വലിയ തെറ്റാണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവര്‍ത്തിക്കരുത്. കാരണം അങ്ങനെ തുടര്‍ന്നാല്‍ അത് വലിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുമെന്നും ഞാന്‍ അറിയിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി’.

Leave a Reply

Your email address will not be published. Required fields are marked *