Your Image Description Your Image Description

ഖത്തറിൽ കാർ ഡീലർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. പരസ്യങ്ങളിൽ പുതിയ കാറുകളുടെയും സ്പെയർ പാർട്സുകളുടെയും കൃത്യമായ വിലയും സ്പെസിഫിക്കേഷനുകളും പ്രദർശിപ്പിച്ചിരിക്കണമെന്ന് നിർദേശം. നിശ്ചിത ഇടവേളകളിൽ അറ്റകുറ്റപ്പണികൾക്ക് വരുന്ന തുകയും കാണിച്ചിരിക്കണം.

ഉപഭോക്താക്കളുടെ അനുഭവ പരിചയം മെച്ചപ്പെടുത്താനും കാർ ഡീലർമാരുമായുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ നിർദേശങ്ങൾ. 2008 ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമാണ് പുതിയ നിർദേശങ്ങൾ. നിർദേശങ്ങൾ പാലിക്കാത്ത ഡീലർമാർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *