Your Image Description Your Image Description

ഇന്ത്യൻ വ്യവസായി അബു സബാഹിനെ കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇ കോടതി 5 വർഷം തടവിനു ശിക്ഷിച്ചു. ക്രിമിനൽ സംഘടനയുമായി ചേർന്നാണ് കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബിക് പത്രം ഇമറാത് അൽ യൂം റിപ്പോർട്ട് ചെയ്തു.തടവിന് പുറമെ 5 ലക്ഷം ദിർഹം പിഴയും ഈടാക്കി. പ്രതി വഴിവിട്ടു സമ്പാദിച്ചെന്ന് ആരോപിക്കപ്പെടുന്ന 15 കോടി ദിർഹത്തിന്റെ സ്വത്തുവകകളും പിടിച്ചെടുത്തു. വ്യാജ കമ്പനികളുടെ പേരിലാണ് പണമിടപാടുകൾ നടത്തിയത്.

സംശയകരമായ പണമിടപാടുകൾ നിരീക്ഷിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. കമ്പനികളുടെ പേരിൽ നടത്തിയ ഇടപാടുകളെല്ലാം കള്ളപ്പണം വെളുപ്പിക്കുന്നതിനായിരുന്നു എന്നും പ്രോസിക്യൂഷൻ പറഞ്ഞു. തട്ടിപ്പിന് പ്രാദേശികമായും രാജ്യാന്തര തലത്തിലും പങ്കാളികൾ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *