Your Image Description Your Image Description

കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന അങ്കണവാടി ജീവനക്കാരുടെ സംഗമം അവരുടെ അർപ്പണബോധത്തിൻ്റെ പ്രകാശനവേദിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അങ്കണവാടി ജീവനക്കാരെക്കൊണ്ട് രാവിലെ തന്നെ സദസ് നിറഞ്ഞു.
വനിതാ ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന സംഗമം

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സാമൂഹിക പരിവർത്തന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് അങ്കണവാടി പ്രവർത്തകരെന്നും മാതൃകാപരമായ പ്രവർത്തനമാണ് അവർ സമൂഹത്തിനാകെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിലെ എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം എന്നത് യാഥാർഥ്യത്തിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും മിക്സി ലഭ്യമാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കാൻ പോകുകയാണെന്ന് അവർ പറഞ്ഞു.സ്ത്രീശാക്തീകരണത്തിന്റയും തുല്യത വീട്ടിൽ നിന്നും തുടങ്ങട്ടെ എന്ന് സന്ദേശവും നൽകികൊണ്ട് ജില്ലയിലെ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലേഴ്സിൻ്റെ നേതൃത്വത്തിൽ നടന്ന മൈം ശ്രദ്ധേയമായി .

സംസ്ഥാനത്തലത്തിൽ മികച്ച അങ്കണവാടി, ഹെൽപ്പർ,വർക്കർ , ഉജ്ജ്വലബാല്യ പുരസ്കാരം നേടിയവരെ ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അനുമോദിച്ചു. തുടർന്ന് വിവിധ ഐ.സി.ഡി.എസുകൾക്ക് കീഴിലുള്ള അങ്കണവാടി കുട്ടികളുടെയും സ്കൂൾ കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസർ ടിജു റേച്ചൽ തോമസ്, ജില്ലാതല ഐ.സി.ഡി.എസ് സെൽപ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന, വനിതാ സംരക്ഷണ ഓഫീസർ വി.എസ്. 1 ലൈജു, ജില്ലാ വനിത ശിശു വിക‌സന ഓഫീസ് സീനിയർ സൂപ്രണ്ട് ജി.സ്വാപ്നമോൾ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *