Your Image Description Your Image Description

ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഹജ്ജ് വിസ ലഭിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അവിടങ്ങളിൽ വെച്ച് തന്നെയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്.

തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും യാത്രക്കും സഞ്ചാരത്തിനും ‘നുസ്‌ക്’ കാർഡ് നിർബന്ധമാണ്. ഹജ്ജ് വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശികൾക്ക് കാർഡ് വിതരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *