Your Image Description Your Image Description

ചെ​ന്നൈ: നഴ്‌സിനെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് അറസ്റ്റിൽ. ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽ ചി​ത്ര​യയാണ് ഭർത്താവ് രാ​ജേ​ഷ് ഖ​ന്ന​ കൊലപ്പെടുത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തി​രു​പ്പൂ​ർ ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​ത്തെ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ ചി​ത്ര​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ത്ര ഭ​ർ​ത്താ​വ് രാ​ജേ​ഷ് ഖ​ന്ന​യു​മൊ​ത്ത് ന​ട​ന്നു​വ​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.രാ​ത്രി​യോ​ടെ രാ​ജേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *