Your Image Description Your Image Description

രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്.എമിറേറ്റ്‌സിന്റെ നാല് പ്രോഗ്രാമുകളിലൊന്നായ ഡയറക്ട് എൻട്രി ക്യാപ്റ്റൻസ്, ആക്സിലറേറ്റഡ് കമാൻഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് ടൈപ്പ് റേറ്റഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് നോൺ-ടൈപ്പ് റേറ്റഡ് എന്നിവയിൽ പരിചയസമ്പന്നരായ പൈലറ്റുമാരെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ നിയമനങ്ങൾ 4,600 ലധികം വരുന്ന ഫ്ലൈറ്റ് ക്രൂ കമ്യൂണിറ്റിക്ക് മുതൽക്കൂട്ടാകും.

2022 ന്റെ തുടക്കം മുതൽ ഇതുവരെ ഏകദേശം 2,000 പുതിയ പൈലറ്റുമാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഈ വർഷം എമിറേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് ടീം ലോകത്തെങ്ങുമുള്ള 40 ലേറെ നഗരങ്ങളിൽ റോഡ്‌ഷോകൾ സംഘടിപ്പിക്കും. 550 ൽ അധികം പൈലറ്റുമാരെ നിയമിക്കുക എന്നതാണ് റോഡ് ഷോയുടെ ലക്ഷ്യം. എയർബസ് എ380, ബോയിങ് 777s, എ350 എന്നിവയുടെ 261 ഓൾ-വൈഡ്-ബോഡി വിമാനങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ആധുനികവുമായ വിമാനങ്ങളാണ് എമിറേറ്റ്‌സ് പൈലറ്റുമാർ പറത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *