Your Image Description Your Image Description

ഷാർജയിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനമോടിച്ചയാളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇയാൾ വാഹനത്തിൽ വ്യാജ ലൈസൻസ് പ്ലേറ്റുകൾ ഘടിപ്പിച്ചത്.

ഇയാൾ നേരത്തെ 137 ഗതാഗത നിയമലംഘനങ്ങൾ നടത്തിയതായും 104,000 ദിർഹം പിഴ ഈടാക്കിയതായും അധികൃതർ കണ്ടെത്തി. വാഹന ഉടമയ്ക്ക് 308 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ഉണ്ടായിരുന്നു. വാഹനം കണ്ടുകെട്ടാനുള്ള കാലാവധി 764 ദിവസത്തിൽ കൂടുതലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫീൽഡ് ട്രാഫിക് ഉദ്യോഗസ്ഥരും കൺട്രോൾ ആൻഡ് കമാൻഡ് സെന്റർ ടീമും തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തിന്റെ ഫലമായാണ് അറസ്റ്റ് നടന്നതെന്ന് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടർ കേണൽ ഒമർ മുഹമ്മദ് ബു ഗാനെം പറഞ്ഞു. എമിറേറ്റിലെ ഉൾപ്രദേശങ്ങളിൽ അടക്കമുള്ള റോഡുകളിൽ വിന്യസിച്ചിരിക്കുന്ന നൂതന സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വാഹനം കണ്ടെത്തിയത്. ഷാർജയിൽ ഏത് തരം വാഹന നിയമലംഘനവും കണ്ടെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *