Your Image Description Your Image Description

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രവർത്തികൾ കാണുമ്പോൾ ഇന്ത്യയെ ഭാഷയുടെ അടിസ്ഥാനത്തിൽ പിളർക്കുകയാണോ ലക്‌ഷ്യം എന്ന ആർക്കായാലും തോണി പോകും. ഇന്ത്യക്ക് തന്നെ ഒരു ബാധ്യതയും മാറുകയാണ് സ്റ്റാലിൻ. അതിരുകടന്ന് തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‌റെ തമിഴ് ഭാഷാ പ്രേമം. തമിഴ് നാട്ടുകാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് തമിഴിലുള്ള പേരുകൾ മാത്രം നൽകണമെന്നാണ് ആഹ്വാനം. പേരുകൾ തെരഞ്ഞെടുക്കാനായി തമിഴ് പേരുകളും അർത്ഥവും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ പാർട്ടി പ്രവർത്തകൻ മൈലൈ വേലുവിന്റെ വിവാഹ ചടങ്ങിലാണ് സ്റ്റാലിൻ കുട്ടികൾക്ക് തമിഴ് പേരുകൾ നൽകണമെന്ന നിർദേശം നൽകിയത്. ഭാവി തലമുറകൾക്കിടയിൽ തമിഴ് ഭാഷയും സ്വത്വവും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും കുട്ടിയുടെ പേരിൽ നിന്ന് തന്നെ തമിഴ് സംസ്‌കാരത്തിന്റെ സമ്പന്നത പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ് വികസന വകുപ്പിന് കീഴിലുള്ള തമിഴ് വെർച്വൽ അക്കാദമിയെ വെബ്സൈറ്റ് വികസിപ്പിക്കാനും പരിപാലിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻപും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ MK സ്റ്റാലിൻ നടത്തിയിരുന്ന്. സ്വന്തം ഒര് പോരും തമിഴിൽ എഴുതി ഒപ്പിടാൻ അറിയാത്ത സ്റ്റാലിൻ ആണ് മക്കൾക്ക് തമിഴ് പേരുകൾ ഇടണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാഷാ തർക്കം തുടരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരുന്നു. “തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ തമിഴ്‌നാട്ടിലെ ചില നേതാക്കളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു, അവയിലൊന്നും തമിഴ് ഭാഷയിൽ ഒപ്പിട്ടത് കാണാനാകില്ല. നിങ്ങൾ തമിഴിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ, എല്ലാവരും തമിഴിൽ പേരെങ്കിലും ഒപ്പിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയലിസത്തിന് പകരം ഹിന്ദി കൊളോണിയലിസം തമിഴ്‌നാട് സഹിക്കില്ലെന്നുമാണ് സ്റ്റാലിൻ പറഞ്ഞത്. പദ്ധതികളുടെ പേരുകൾ മുതൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ വരെ, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഓക്കാനം ഉണ്ടാക്കുന്ന തരത്തിലാണെന്നും സ്റ്റാലിൻ പരിഹസിച്ചിരുന്നു. ഇതിനെല്ലാമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു. മുൻപ് നവദമ്പതികൾ എന്ത് കൊണ്ട് കൂടുതൽ കുട്ടികൾക്കായി ആഗ്രഹിക്കുന്നില്ലെന്ന് സ്റ്റാലിൻ ചോദിച്ചതും വൻ വ്യവാദങ്ങൾക്ക് വഴി വെച്ചിരുന്നു. കുറഞ്ഞ ജനസംഖ്യാ വർധനയുടെ അടിസ്ഥാനത്തിൽ പാർലമെൻ്റ് മണ്ഡലങ്ങൾ കുറയുമ്പോൾ, എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി പരിമിതപ്പെടുത്തേണ്ടത് എന്നായിരുന്നു സ്‌റ്റാലിന്റെ ചോദ്യം. പക്ഷെ അതിർത്തി നിർണയം നടക്കാൻ സാധ്യതയുള്ള ഈ സമയത്ത് നമ്മൾ മാറ്റി ചിന്തിക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കപ്പെട്ടേക്കാം. ജനസംഖ്യ കുറവാണെങ്കിൽ സീറ്റുകൾ കുറഞ്ഞുപോകാനും സാധ്യതയുണ്ട്. നവദമ്പതികൾക്ക് 16 വിധത്തിലുള്ള സമ്പത്ത് ഉണ്ടായിരിക്കണമെന്ന് പറയുന്ന ഒരു പഴഞ്ചൊല്ല് ഉണ്ട്, എന്തുകൊണ്ട് അതുപോലെ 16 കുട്ടികൾക്കായി നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സ്‌റ്റാലിൻ ചോദിച്ചു. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സർവേ നടക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജനസംഖ്യ അനുസരിച്ച് ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തികളിൽ വ്യത്യാസം വരുമെന്നും ജനസംഖ്യാ സാന്ദ്രതയേറെയുള്ള സംസ്ഥാനങ്ങളിൽ സീറ്റുകൾ വർധിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതൽ കുട്ടികളെ പ്രസവിക്കാൻ സ്റ്റാലിൻ ജനങ്ങളോട് നിർദേശിചച്ചത്. ഇത്തരത്തിൽ ഭാഷയുടെ അടിസ്ഥാത്തിൽ ജനങ്ങളെ വേർതിരിക്കാൻ ഉള്ള പദ്ധതികൾ ആണ് സ്റ്റൈൻ ചെയ്തു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *