Your Image Description Your Image Description

പണ്ട് കോട്ടയം ഗവ. ഗസ്റ്റ് ഹൗസിൽ ഒന്നര മണിക്കൂർ കാത്തുനിർത്തിച്ച ജി. സുകുമാരൻനായരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങനാശേരി മിഷൻ ആശുപത്രിയിലെത്തിയതെന്തിന്? പിണറായിയെ പോലൊരാൾ സുകുമാരൻ നായരെ ചെന്നുകാണുന്നതിൽ അസ്വാഭാവികതയുണ്ട്. ഒരിക്കലും ആർക്കുമുന്നിലും തലകുനിക്കാത്തയാളാണ് പിണറായി. അതേ സ്വഭാവം തന്നെയാണ് സുകുമാരൻ നായർക്കുമുള്ളത്. എന്നിട്ടും പിണറായി സുകുമാരൻ നായരെ കണ്ടെങ്കിൽ അതിന് കാരണം രാജീവ് ചന്ദ്രശേഖറാണ്.കാരണം പിണറായിക്ക് ഇന്ന് ഏറ്റവുമധികം പേടി രാജീവ് ചന്ദ്രശേഖറിനെയാണ്. എൻ എസ് എസിന് കേന്ദ്ര സർക്കാർ സൈനിക് സ്കൂൾ അനുവദിച്ചതോടെയാണ് പിണറായിക്ക് ചങ്കിടിച്ചത്. സ്കൂൾ അനുവദിക്കുക മാത്രമല്ല അക്കാര്യം ബി ജെ പി സംസ്ഥാന പ്രസിഡന്റ്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. നേമം മണ്ഡലത്തിൽ മന്നം മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിനോടൊപ്പം സൈനിക സ്കൂൾ ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനും നന്ദി രേഖപ്പെടുത്തി കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. മഹാനായ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയും നായർ സർവീസ് സൊസൈറ്റി സ്ഥാപകനുമായ മന്നത്തു പത്മനാഭൻ്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുക. സർക്കാർ സ്വകാര്യ സംയുക്ത സംരംഭമായി നായർ സർവീസ് സൊസൈറ്റിക്കു കീഴിൽ നിലവിൽ വരുന്ന പ്രഥമ സൈനിക സ്കൂളാണിത്. വിവിധ വിദ്യാലയങ്ങൾ നടത്തി വരുന്ന എൻഎസ് എസ് മാനേജ്മെൻ റിന് കീഴിൽ സംസ്ഥാനത്ത് നിലവിൽ വരുന്ന ആദ്യത്തെ സൈനിക സ്കൂളായിരിക്കും നേമത്ത് ആരംഭിക്കുന്നത്. “വരും തലമുറകളിലെ വിജയികളെയും രാജ്യസ്നേഹികളെയും സൃഷ്ടിക്കാൻ ഉതകുന്ന ഒരു സ്ഥാപനം നേമം മണ്ഡലത്തിൽ ആരംഭിക്കാനായി നടത്തിയ യജ്ഞത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. നേമം മന്നം മെമ്മോറിയൽ എൻഎസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈനിക സ്കൂൾ അനുവദിക്കുന്നതിനു വേണ്ടി തിരുവനന്തപുത്തെ എൻഎസ് എസ് ഭാരവാഹികൾക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദൽഹിയിലെത്തി പ്രത്യേക ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം. നേമം മന്നം മെമ്മോറിയൽ എൻഎസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈനിക സ്കൂൾ അനുവദിക്കുന്നതിനു വേണ്ടി തിരുവനന്തപുത്തെ എൻഎസ് എസ് ഭാരവാഹികൾക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദൽഹിയിലെത്തി പ്രത്യേക ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം. എൻ എസ് എസിനെ ഭിന്നിപ്പിച്ച് ഒരു വിഭാഗത്തെ കൂടെ നിർത്താനുള്ള സി പി എം നീക്കത്തിന് തിരിച്ചടി കിട്ടിയ ശേഷം ഇതാദ്യമായാണ് പിണറായി സുകുമാരൻ നായരെ കണ്ടത്. ധനമന്ത്രി കെ എൻ ബാലഗോപാലിൻറെ സഹോദരനെ മുന്നിൽ നിർത്തിയുള്ള ശ്രമമാണ് പാളിയത്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സൂക്ഷ്മമായ നീക്കങ്ങളാണ് അദ്ദേഹത്തെ വീണ്ടും ജനറൽ സെക്രട്ടറി പദത്തിലെത്തിച്ചത്. ഇല്ലെങ്കിൽ എൻ എസ് എസ് പിണറായിയുടെ പോക്കറ്റിൽ ഇരിക്കുമായിരുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത രൂക്ഷമായ സാഹചര്യം സി പി എം സൃഷ്ടിച്ചതാണ്. പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്. 300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്. ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. ജി.സുകുമാരൻ നായർക്ക് ബി ജെ പിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് സി പി എം കരുതുന്നു. ഗോവ ഗവർണർ പി എസ്. ശ്രീധരൻ പിള്ളയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്ന് സി പി എം കരുതുന്നു.ഇത് സി പി എമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. 2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുമ്പ് എൻ എസ് എസിനെ കൈയിലെടുക്കാനാണ് സി പി എം ശ്രമിച്ചത്.
മൂന്നാമതും അധികാരത്തിലെത്താൻ ശ്രമിക്കുന്ന പിണറായിക്ക് സുകുമാരൻ നായരെ ഒഴിവാക്കാൻ കഴിയില്ല. സുകുമാരൻ നായരുടെ സ്വഭാവത്തിലെ ദൗർബല്യം മനസിലാക്കിയാണ് കഴിഞ്ഞ ദിവസം പിണറായി ചങ്ങനാശേരിയിലെത്തിയത്. സൈനിക സ്കൂൾ നൽകി എൻ എസ് എസിനെ റാഞ്ചാനുള്ള ബി ജെ പി നീക്കത്തിനെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *