Your Image Description Your Image Description

എവിടെ സതീശൻ പരിപാടി അവതരിപ്പിച്ചാലും സതീശന് എട്ടിന്റെ പണിയാണ് കിട്ടുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം ക്ഷണം ലഭിച്ചില്ല എന്നു പറഞ്ഞാണ് കോൺഗ്രസുകാർ പ്രശ്നമുണ്ടാക്കിയത് എങ്കിൽ പിന്നീട് ക്ഷണിച്ചതിന്റെ രീതി ശരിയായില്ല എന്നു പറഞ്ഞായിരുന്നു പ്രശ്നം. വെറുതെ ഒരു ക്ഷണക്കത്ത് മാത്രം അയച്ചു എന്നും എന്നാൽ താൻ പ്രസംഗിക്കുന്ന കാര്യം പോലും അതിൽ സൂചിപ്പിച്ചിട്ടില്ല എന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നു. ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഓഫീസിൽ നിന്നാണ് എന്നും അതിന് സംസ്ഥാന സർക്കാരിന് യാതൊന്നും ചെയ്യാൻ കഴിയില്ല എന്നും വീഡിയോ സതീശനെ ഇതിലേക്ക് പങ്കെടുപ്പിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്ന എന്ന് സംസ്ഥാനവും വ്യക്തമാക്കി. എന്നാൽ ആദ്യം തുറമുഖ പദ്ധതിയുടെ കമ്മീഷനിലേക്ക് ക്ഷണിക്കാഞ്ഞത് പ്രശ്നമാക്കാൻ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്ന കോൺഗ്രസുകാർ ഒടുവിൽ ക്ഷണിച്ച രീതി ശരിയായില്ല എന്ന തരത്തിൽ ചർച്ചകൾക്ക് ചൂടുപിടിപ്പിക്കാൻ തുടങ്ങി. എല്ലാ ഭാഗത്തുനിന്നും സതീശന് നല്ല കിടിലൻ മറുപടിയാണ് ഇതിന് കിട്ടുന്നത് ഇപ്പോൾ സതീശന് നല്ല ഇടിവെട്ട് മറുപടിയുമായി വന്നിരിക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെയാണ്. തനിക്ക് പോകാൻ മനസ്സില്ലെങ്കിൽ പോകേണ്ടടോ എന്ന നിലപാട് തന്നെയാണ് ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചത്. ക്ഷണമുണ്ട് എന്ന് കരുതി പോകണോ പോകണ്ടേ എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രതിപക്ഷ നേതാവിനും അവരുടെ പാർട്ടിക്കുമാണ് വേണമെങ്കിൽ പോകാം താല്പര്യമില്ലെങ്കിൽ അതിൽ പങ്കെടുക്കേണ്ട കാര്യമില്ല.വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. എൽഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ ഈ പദ്ധതി ഉണ്ടാകില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.കേന്ദ്രസർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണ്ടേ. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ലെങ്കിൽ പങ്കെടുക്കേണ്ട. എന്നെയും ക്ഷണിച്ചിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ. അവരുടെ പദ്ധതിയാണ് ഇത് എന്ന് എങ്ങനെയാണ് അവർ പറയുന്നത്. നായനാർ സർക്കാറിന്റെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നത്. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്തതാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്. ഒരു വികസന പ്രവർത്തനവും നടത്താൻ അനുവദിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇതേസമയം ശശി തരൂരിന് പരിപാടിയിലേക്ക് ക്ഷണമുണ്ട് എന്നത് മറ്റൊരു പ്രധാന കാര്യമാണ് പ്രതിപക്ഷ നേതാവും കോൺഗ്രസുകാരും ഇടഞ്ഞു നിൽക്കുമ്പോഴും ശശിതരൂർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നും പൂർണ പിന്തുണയും അറിയിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം വിഴിഞ്ഞ പദ്ധതി നേരിൽകണ്ട് താൻ അതിശയിച്ചുപോയി എന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു മെഗാ ചലച്ചിത്രം കാണുന്നതുപോലെയുള്ള മികച്ച നിർമ്മാണ ശൈലിയാണ് അവിടെ നടപ്പിലാക്കിയിരിക്കുന്നത് എന്നും പറഞ്ഞ് തരൂർ പിണറായി സർക്കാരിനെ വളരെയധികം പ്രശംസിച്ചു കൊണ്ടുള്ള വാർത്താസമ്മേളനം പുറത്തിറക്കിയിരുന്നു ഇത് കോൺഗ്രസുകാർക്ക് ഇടിത്തിയ പോലെ ഇരിക്കുമ്പോഴാണ് സതീഷിനെ ക്ഷണിക്കാതിരുന്നതും ഇപ്പോൾ വരാൻ മനസ്സില്ലെങ്കിൽ വരേണ്ട എന്നുള്ള നിലപാട് ഇടതുപക്ഷം സ്വീകരിക്കുന്നതും. എന്നാൽ കോൺഗ്രസുകാരുടെ ഈ ആരോപണത്തെ മുഴുവൻ അവഗണിച്ചുകൊണ്ട് ശശി തരൂർ പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ അത് കോൺഗ്രസിനേറ്റ ഏറ്റവും വലിയ നാണക്കേടാണ്. അങ്ങനെയെങ്കിൽ തരൂരിനെതിരെ വലിയ നടപടികൾ ഉണ്ടാകണമെന്ന. ആവശ്യം ഹൈക്കമാനെ സമ്മർദ്ദത്തിലാക്കും തരൂരിനെതിരെ നടപടി കൈക്കൊണ്ടാൽ തരൂർ ഏത് നിമിഷവും ഇടതുപക്ഷത്തിലേക്ക് പോകുമെന്ന കാര്യവും ഉറപ്പാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും അടുത്തിരിക്കുന്ന ഘട്ടത്തിൽ തരൂർ ഇത്തരത്തിൽ പാർട്ടി മാറിയാൽ അത് കോൺഗ്രസിന് ആകെ ക്ഷീണമാകും മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടെങ്കിൽ അതുകൂടി ഇല്ലാതാക്കുന്ന പ്രവർത്തിയാകും തരൂരിന്റെ പാർട്ടി മാറ്റം എന്ന കാര്യം ഉറപ്പാണ് അതുകൊണ്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെയും പ്രതിപക്ഷ നേതാവിന്റെയും ആവശ്യം തരൂരിനെ ശിക്ഷാനടപടികൾക്ക് വിധേയനാകണമെന്നുള്ളതാണെങ്കിൽ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയാതെ ഹൈക്കമാന്റ് വലിയ സമ്മർദ്ദത്തിൽ പെടും. എന്തായാലും കാത്തിരുന്നു കാണുക തന്നെ.

Leave a Reply

Your email address will not be published. Required fields are marked *