Your Image Description Your Image Description

വിഴിഞ്ഞം പദ്ധതിയാണ് കുറെ ദിവസമായി രാഷ്ട്രീയ കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വിഷയം വിഴിഞ്ഞം പദ്ധതി അതിന്റെ സാക്ഷാത്കാരത്തിലേക്ക് എത്തിയതും നരേന്ദ്രമോദി അത് ഉദ്ഘാടനം ചെയ്യുന്നതും പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമാക്കി ഇതിനെ മാറ്റുന്നതിനും അരിശം പൂണ്ട കോൺഗ്രസുകാർ ഇത് തങ്ങളുടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധികാരത്തിൽ ഇടുന്ന കാലത്ത് തറക്കല്ലിട്ടതാണ് എന്ന ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നും കോൺഗ്രസിന് അതിൽ പ്രാധാന്യം കൊടുക്കണമെന്ന് ഒക്കെയുള്ള വലിയ ചർച്ചകൾ നടക്കുകയാണ്. എന്നാൽ കഴിഞ്ഞദിവസം സതീഷനെ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നു എന്ന തരത്തിലുള്ള അഭിമുഖങ്ങൾ പരന്നതും അതിനുശേഷം സതീശന് ക്ഷണിച്ചു കൊണ്ടുള്ള കത്തുകിട്ടിയത് കോൺഗ്രസുകാർ ആയുധമാക്കി ഉപയോഗിച്ചു സതീശനെ ക്ഷണിച്ചത് ക്ഷണിക്കേണ്ട രീതിയിലല്ല എന്ന് പ്രസംഗിക്കാൻ അവസരം കൊടുത്തിട്ടില്ല എന്നുമൊക്കെ പറഞ്ഞു ചടങ്ങ് ബഹിഷ്കരിക്കാൻ ആണ് പ്രതിപക്ഷ നേതാവിനെയും കൂട്ടരുടെയും തീരുമാനം. എന്നാൽ ഇതിനൊക്കെ തക്ക മറുപടിയുമായി ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് ഇതരസംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കിയ ഒന്‍പത് വര്‍ഷമാണ് കടന്നുപോയത്. സര്‍ക്കാര്‍ പത്താംവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഓരോ മലയാളിക്കുമുള്ള സമ്മാനമായതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. കമ്മിഷന്‍ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനും ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനം നല്‍കുന്ന പുതിയ യുഗത്തിന്റെ പ്രാരംഭ മുഹൂര്‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്, മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ തര്‍ക്കമായി കൊണ്ടുവരേണ്ടതില്ല. ഇത് നമ്മുടെ നാടിനുള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം ഞങ്ങള്‍ക്കുണ്ട്. കല്ലിട്ടതുകൊണ്ട് മാത്രം കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോള്‍ കപ്പല്‍ ഓടുന്ന അവസ്ഥയില്‍ എത്തിയല്ലോയെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം പദ്ധതി ഈ സര്‍ക്കാരിന്റേയോ അതിന് മുമ്പുള്ള സര്‍ക്കാരിന്റേയോ കണ്ടെത്തല്‍ അല്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കണം. പതിറ്റാണ്ടുകളായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ്. അതില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു. അത് ക്രെഡിറ്റ് നേടുന്നതിന് വേണ്ടിയല്ല. നമ്മുടെ നാട് മുമ്പോട്ട് പോകുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തര്‍ക്കവിഷയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനല്ല പ്രാധാന്യം കല്‍പ്പിച്ചത്. പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞത്ത്, ബോട്ട് തള്ളിക്കൊണ്ട് വന്ന് ഉദ്ഘാടനം നടത്തുന്ന രീതിയല്ല വരാന്‍ പോകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്ലിട്ടത് കൊണ്ട് മാത്രം പിതാവാകില്ല എന്നും പിണറായി തീർത്തു പറഞ്ഞു.അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നവര്‍ക്ക് ജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനെ പരിഹസിച്ചു കൊണ്ടിയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.എല്‍ഡിഎഫ് സര്‍ക്കാര്‍ സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചതിന്റെ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ു. കമ്മിഷനിങ് വൈകിയതിനാല്‍ തുറമുഖത്തുനിന്നുള്ള വരുമാനം സര്‍ക്കാരിനു 2039ല്‍ മാത്രമേ ലഭിക്കൂ എന്നതായിരുന്നു നേരത്തേ ഉണ്ടായിരുന്ന സാഹചര്യം. 15-ാം വര്‍ഷം മുതല്‍ മാത്രം വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുന്ന നിലയായിരുന്നു മുമ്പ്. ഇപ്പോള്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 2034 മുതല്‍ സര്‍ക്കാരിനു വരുമാനം ലഭിക്കും.എന്നാൽ കോൺഗ്രസുകാർ ഇപ്പോഴും പിതൃത്വത്തെ ചൊല്ലി തർക്കത്തിലാണ്. പിതാവുണ്ട് പക്ഷേ കുട്ടിയില്ല എന്നതാണ് നിലവിലെ സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *