Your Image Description Your Image Description

ഒടുവിൽ ആശയമാരുടെ സമരം പൊളിഞ്ഞു പാളീസായി. എന്തൊക്കെയായിരുന്നു സെക്രട്ടറിയേറ്റ് പടിക്കൽ പത്തുനാല്പത്തിയാറ് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്നു എന്ന് പറഞ്ഞവർ 46 ദിവസം നിരാഹാരമനുഷ്ഠിച്ചിട്ടും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ ഇപ്പോഴും ഉണ്ട് എന്നതാണ് വലിയ അത്ഭുതം. സമരത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മെയ് അഞ്ചു മുതൽ ജൂൺ 17 വരെ നീണ്ടുനിൽക്കുന്ന രാപ്പകൽ കാൽനട ജാഥ ആഷമാർ ഫ്ലാഗ് ഓഫ് ചെയ്തുവെങ്കിലും നിരാഹാര സമരം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. അപ്രതീക്ഷിതമായിട്ടായിരുന്നു നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ആശമാർ ഇന്നത്തെ ഫ്ലാഗ്ഓഫിൽ മുന്നോട്ട് വെച്ചത്. മനുഷ്യത്വം ഇല്ലാത്ത സർക്കാരിനു മുന്നിൽ നിരാഹാരം കിടന്നിട്ട് യാതൊരു കാര്യവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെങ്കിലും പിന്നിൽ നിന്ന് സ്പോൺസർ ചെയ്തിരുന്ന അവരൊക്കെ പിന്മാറിയതാണ് സമരം അവസാനിപ്പിക്കാൻ കാരണമെന്നത് പരസ്യമായ രഹസ്യമാവുകയാണ്. തുടക്കം മുതൽ തന്നെ ആവശ്യമാരുടെ സമരം സ്പോൺസേർഡ് ആണ് എന്നും അതിനു പിന്നിൽ മറ്റൊരു രാഷ്ട്രീയ പാർട്ടികൾ നല്ല സാമ്പത്തികം നൽകുന്നുണ്ട് എന്നുമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ആശാ തൊഴിലാളികൾ അല്ലാത്തവർ നേതൃത്വം കൊടുത്തുകൊണ്ട് ഒരു സമരം മുന്നോട്ടു കൊണ്ടുപോയപ്പോൾതന്നെ അതിന്റെ ആധികാരികത പല പ്രാവശ്യം ചോദ്യം ചെയ്യപ്പെട്ടതാണ് കേന്ദ്രസർക്കാർ അങ്ങേയറ്റം അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റവും വാക്കുകളും ആശ മാരോട് കാണിച്ചപ്പോഴും അതൊന്നും താങ്കൾക്ക് പ്രശ്നമല്ല സംസ്ഥാന സർക്കാർ മാത്രമാണ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എന്ന ഉറച്ച നിലപാടിലാണ് മുന്നോട്ടുപോയത് എന്നാൽ സമരം അവസാനിപ്പിക്കണമെന്നുള്ള തോന്നൽ സമരം ചെയ്യുന്നവർക്കും വേണ്ടേ എന്ന് പറഞ്ഞുകൊണ്ട് അഞ്ചാം പട്ട ചർച്ചയ്ക്ക് ശേഷം പിണറായി വിജയൻ പൂർണ്ണമായും ആശ മാരെ തഴഞ്ഞു. എന്നാൽ അതിനുശേഷം തൊഴിലാളികളുള്ള ഏറ്റവും അനുഭാവപൂർണ്ണമായ സമീപനത്തോടുകൂടി ആശമാരുടെ വിരമിക്കൽ പ്രായം 62 എന്നുള്ള പ്രഖ്യാപനം സർക്കാർ പിൻവലിക്കുകയും ചെയ്തു എന്നാൽ അതുകൊണ്ട് ഒന്നും സമരം അവസാനിപ്പിക്കില്ല പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള ജാഥയ്ക്ക് സമാന്തരമായി അന്നേദിവസം തന്നെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആഷമാർ കാൾനട ജാത സംഘടിപ്പിക്കും എന്നും ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ആശമാർ സംഘടിച്ച് പൊതുജനങ്ങളെ വിളിച്ചു കൂട്ടി പിണറായി വിരുദ്ധത പ്രചരിപ്പിക്കും എന്നുമുള്ള ശക്തമായ വെല്ലുവിളി തന്നെ ആശമാർ സർക്കാരിനെതിരെ നടത്തി എന്നാൽ ഇതിലൊന്നും കുലുങ്ങാതെ പിണറായി സർക്കാർ ആശാന്മാർ എന്തുചെയ്താലും 98% തൊഴിൽ ചെയ്യുന്ന ആശമാരെയും ചേർത്തുനിർത്തിക്കൊണ്ട് നാലാം വാർഷികം മുന്നോട്ടു കൊണ്ടു പോകുമെന്നും അന്നേദിവസം ആ ചടങ്ങിൽ വച്ച് ഈ ആശ മാരെ ആദരിക്കും എന്നും കൂടി പ്രഖ്യാപിച്ചതോടെ ജൂനിയർ ആർട്ടിസ്റ്റുകളെ പോലെ സമരം ചെയ്യാൻ വന്ന ആശയമാരുടെ കള്ളക്കളിക്ക് തിരശ്ശീല വീണു പോയി. അതിനു പിന്നാലെ പിന്നീട് ഉണ്ടായ രാഷ്ട്രീയ ചർച്ചകൾക്കൊക്കെ മറ്റ് രാഷ്ട്രീയ നേതാക്കന്മാർ പ്രാധാന്യം കൊടുത്തുകൊണ്ട് ആശമാരുടെ കാര്യം മറന്നതോടുകൂടി പെരുവഴിയിൽ ആയത് സമരം ചെയ്ത ആശാ തൊഴിലാളികൾ തന്നെയാണ്. ഒടുവിൽ നിരാഹാരം സമരം കൂടി അവസാനിപ്പിച്ചുകൊണ്ട് ജൂൺ 17ന് കാൽനട ജാഥ തീരുന്നതോടുകൂടി സമരം അവസാനിപ്പിച്ച് ആശമാർ വീട്ടിൽ പോകും എന്ന കാര്യം ഉറപ്പായി. ഒരു കാര്യവുമില്ലാതെ മൂന്നുനാലു മാസം നീണ്ടുനിന്ന സമര കോലാഹലങ്ങൾ നടത്തി സെക്രട്ടറിയേറ്റ് പടിക്കൽ വന്ന് ഈ പൊടിയും വെയിലും ഒക്കെ സഹിച്ചു കഴിഞ്ഞത് മാത്രം മിച്ചം. മുൻനിരയിൽ നിന്നവർക്കൊക്കെ നല്ല കാശ് കിട്ടിയിട്ടുണ്ടാകും പക്ഷേ സമരം ചെയ്തവർക്കും സമരം കിടന്നവർക്കും എന്ത് കിട്ടി എന്ന് ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *