Your Image Description Your Image Description

81 ദിവസമായി സെക്രട്ടറിയേറ്റ് പഠിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന ആശമാർ ഇതിനോടകം സമരത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഓണറേറിയം 11,000 രൂപയാക്കി വർദ്ധിപ്പിക്കണം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം പെൻഷൻ സമയത്ത് 5 ലക്ഷം രൂപ പെൻഷൻ ആനുകൂല്യമായി നൽകണം 65 വയസ്സുവരെ വിരമിക്കൽ പ്രായം ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു ആശമാർ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ കേവലം ഒരു സമരമായി സെക്രട്ടറിയേറ്റ് പടിക്കലേക്ക് വന്നവർ അവിടെ നിരാഹാരം ഇരിക്കുന്നതിലേക്കും പിന്നീട് തല മുണ്ഡനം ചെയ്യുന്നതിലേക്കും പൗരസാഗരം സംഘടിപ്പിക്കുന്നതിലേക്ക് മടക്കം സമരത്തിന്റെ വിവിധമുറകൾ പരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ പാർട്ടി എന്ന നിലയിൽ ഇടതുപക്ഷ സർക്കാർ അഞ്ചു പ്രാവശ്യം ആരുമായി ചർച്ച നടത്തുകയും വീണ ജോർജ് രണ്ടു പ്രാവശ്യം കേന്ദ്രമന്ത്രി നദ്ദയെ കാണാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാൽ ഒരു പ്രാവശ്യം കാണാൻ അവസരം ലഭിച്ചപ്പോൾ നദ്ദ പൂർണ്ണമായും ആശാന്മാരെ തൊഴിലാളികൾ ആക്കി മാറ്റണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളുകയും ഇൻസെന്റീവ് കൂട്ടുന്ന കാര്യത്തിൽ യാതൊരു നടപടിക്കും കൈക്കൊള്ളാൻ കഴിയില്ല എന്ന് അറിയിക്കുകയും ആശാന്മാരുടെ കാര്യത്തിൽ യാതൊരു നീക്കുപോക്കിനും തയ്യാറാകാതിരിക്കുകയും ചെയ്തു. എന്നാൽ നഗ്ന ആശമാർക്ക് ആനുകൂല്യങ്ങൾ കൂട്ടിത്തരുമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ വന്ന വളരെ വലിയ പ്രകടനങ്ങൾ ആണ് കാഴ്ചവച്ചു പോയത്. മറ്റ് പാർട്ടിക്കാരുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അവരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ട് തുടങ്ങിവച്ച സമരം ഇപ്പോൾ ആശ മാർക്ക് തന്നെ വലിയ നിരാശ നൽകുന്ന തരത്തിലേക്ക് ആണ് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. പിണറായി സർക്കാർ നടത്തുന്നത് ഭരണ പരാജയമാണ് എന്നും താഴേക്കിടയിലുള്ള തൊഴിലാളികൾ ഉൾപ്പെടെ പിണറായി സർക്കാരിന്റെ കീഴിൽ വളരെയധികം കഷ്ടപ്പെടുന്നുണ്ട് എന്നും പൊതുജനത്തിനെ എങ്ങനെയെങ്കിലും വിശ്വസിപ്പിച്ച് അടുത്ത ഇലക്ഷനിൽ പിണറായിക്ക് കിട്ടുന്ന വോട്ടിന്റെ ഭൂരിപക്ഷം കുറച്ച് അധികാരത്തിൽ കയറാം എന്നുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും രഹസ്യ അജണ്ടയാണ് 81 ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. നിർധന തൊഴിലാളികൾ എന്ന നിലയിൽ ഇവരുടെ ആവശ്യം ആദ്യം കേരളത്തിന്റെ തന്നെ ആവശ്യമായി മാറിയെങ്കിലും ക്രമേണ കേരള സർക്കാർ അല്ല കേന്ദ്രസർക്കാർ തന്നെയാണ് ആശമാരെ തൊഴിലാളികളായി നിയമിച്ചതെന്നും അവരുടെ കാര്യത്തിൽ എന്തെങ്കിലും നടപടിയെടുക്കാൻ കേന്ദ്രത്തിന് മാത്രമേ കഴിയൂ എന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം കേരള മനസാക്ഷി അംഗീകരിക്കുകയാണ് ഉണ്ടായത്. കേന്ദ്രത്തിനോട് യാതൊരു ആനുകൂല്യങ്ങളും കൂട്ടി ചോദിക്കാൻ തയ്യാറാകാതിരുന്ന ആശ മാരെ പഹൽകാം വിഷയം വല്ലാതെ ഉലച്ചു. ദിവസം രണ്ടോ മൂന്നോ പ്രമുഖ ചാനലുകളുടെ ചർച്ചയും പ്രമുഖ പത്രങ്ങളുടെ മുഖചിത്രവുമായി മാറിയിരുന്ന ആശമാർ പഹൽകാം വിഷയം വന്നതോടുകൂടി വാർത്താ പ്രാധാന്യമില്ലാത്തവരായി ചുരുങ്ങി രാഷ്ട്രീയ നേതാക്കന്മാർ ഇത്തരം വലിയ വാർത്തകളുടെയും വിവാദങ്ങളുടെയും പിന്നാലെ പാഞ്ഞതോടുകൂടി ആശാവർ ആകെ പെട്ടു എന്ന് പറഞ്ഞാൽ മതി. സമരം ചെയ്യിപ്പിച്ചവരും പിന്നിൽ നിന്ന് ചരട് വലിച്ചവരും കൂടെയിരുന്നവരും ആരുമില്ലാതെ ആശമാരുടെ അക്കൗണ്ടിൽ കൃത്യമായി എത്തിക്കൊണ്ടിരുന്ന സമരം നടത്തുന്നതിന്റെ കൂലി പോലും കിട്ടാത്ത ഗതി വന്നപ്പോഴാണ് സമരത്തിന് തുടക്കം മുതൽ ചുക്കാൻ പിടിച്ച മിനി പോലും കേന്ദ്രസർക്കാരിനെ പഴി പറഞ്ഞു പരസ്യമായി രംഗത്തുവന്നത്. എന്നാൽ ഇന്ന് മെയ് 1 തൊഴിലാളി ദിനത്തിൽ ആശയമാരുടെ സമരത്തിന്റെ മറ്റൊരു മുഖത്തിനാണ് സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. മെയ് അഞ്ചു മുതൽ ജൂൺ 17 വരെ നീണ്ടുനിൽക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള രാപ്പകൽ കാൽനട ജാഥ സംഘടിപ്പിക്കും എന്ന് ആശമാർ മുന്നേ അറിയിച്ചിരുന്നു. അതിന്റെ ഫ്ലാഗ് ഓഫ് ഇന്ന് തൊഴിലാളി ദിനത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച് ആശമാർ നടത്തും. വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തുന്നതിന് വൻ സുരക്ഷാസംവിധാനങ്ങളും ഗതാഗത നിയന്ത്രണവും ഉൾപ്പെടെ നടത്തുന്ന ഈ ഒരു ദിവസം ആശ മാർച്ച് സെക്രട്ടറിയേറ്റ് മുന്നിൽ നടത്തുന്ന സമരം എത്രകണ്ട് വിജയിക്കുമെന്നും എത്രകണ്ട് നടത്താൻ കഴിയുമെന്നും കണ്ടറിയണം. സുരക്ഷാ വീഴ്ച ഉണ്ടാകാതെ ഇന്നത്തെ പരിപാടി നടത്താൻ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് ആശമാർ സമരം ഇന്ന് തന്നെ കടുപ്പിക്കാൻ ഒരുങ്ങുന്നത്..

Leave a Reply

Your email address will not be published. Required fields are marked *