Your Image Description Your Image Description

കോയമ്ബത്തൂര്‍:  തമിഴ്‌നാട് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നി ര്‍മല സീതാരാമന്‍. ചെന്നൈയിലും തെക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കം തടയാനുള്ള മുന്‍ കരുതല്‍ എടുക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മന്ത്രി ആരോപിച്ചു.

ആവശ്യമായ മുന്‍ കരുതല്‍ എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും നിര്‍മല വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. 2015ലെ വെള്ളപ്പൊക്കത്തില്‍ നിന്നും ഒരു പാഠവും പഠിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക ശരിയായ രീതിയില്‍ വിനിയോഗിക്കുമോയെന്നതാണ് പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ തവണ 4000 കോടി അനുവദിച്ചതില്‍ 92 ശതമാനവും ചെന്നൈയുടെ അടിസ്ഥാന വികസനത്തിനായി ഉപയോഗിച്ചുവെന്നാണ് ഒരു മന്ത്രി പറഞ്ഞത്. എന്നാല്‍ വെള്ളപ്പൊക്കത്തിനുശേഷം സര്‍ക്കാര്‍ പറയുന്നത് 42 ശതമാനമേ ചെലവാക്കയുള്ളു എന്നാണ്. ശരിയായ രീതിയില്‍ ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ മഴമൂലമുള്ള അവസ്ഥ ഇത്ര മോശമാകുമായിരുന്നില്ല. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ആദ്യഘട്ടമായി 900 കോടിയും രണ്ടാം ഘട്ടമായി 450 കോടിയും നല്കിയതായി നിര്‍മല പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *