Your Image Description Your Image Description

ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷത്തിലും അതിര്‍ത്തി പ്രദേശങ്ങളിലെ തുടര്‍ച്ചയായ വെടിവെപ്പിലും ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സൗദി അറേബ്യ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. നല്ല അയല്‍ബന്ധങ്ങളിലെ തത്വങ്ങളെ ബഹുമാനിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

മേഖലയിലെ ജനങ്ങളുടെ സ്ഥിരതക്കും സമാധാനത്തിനുമായി പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍, പാക് വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് സംഘര്‍ഷം ഒഴിവാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *