Your Image Description Your Image Description

ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പ് 2025 മെയ് 21 ന് പുറത്തിറങ്ങും. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ ഡിസൈൻ പരിഷ്‍കരണവും പുതിയ ഫീച്ചറുകളുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ൽ ആദ്യമായി പുറത്തിറക്കിയതിനു ശേഷം പ്രധാനമായും ഹാച്ച്ബാക്കിനുള്ള ഒരു മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും ഇപ്പോൾ ലഭിക്കുന്നത്.

എങ്കിലും നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകൾ ഹാച്ച്ബാക്കിൽ നിലനിർത്താൻ സാധ്യതയുണ്ട്. മറച്ചുവെച്ചനിലയിൽ ഈ വാഹനം പരീക്ഷണം നടത്തുന്നത് പലതവണ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ചെറിയ ഡിസൈൻ മാറ്റങ്ങളെക്കുറിച്ച് സ്പൈ ഇമേജുകൾ സൂചന നൽകിയിട്ടുണ്ട്.

ഹെഡ്‌ലാമ്പ് ഡിസൈൻ, സിലൗറ്റ് തുടങ്ങിയ പ്രധാന സ്റ്റൈലിംഗ് സൂചനകളെല്ലാം നിലനിർത്താൻ സാധ്യതയുണ്ട്. കാറിന്റെ പുറംഭാഗത്തുള്ള മാറ്റങ്ങൾ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ, പുതുക്കിയ കളർ ഓപ്ഷനുകൾ, ടെയിൽലാമ്പുകൾ എന്നിവയുടെ രൂപത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ടിയാഗോയിലും ടിഗോറിലും അവസാനമായി അവതരിപ്പിച്ച പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, ഫിനിഷിംഗിലെ വ്യത്യാസങ്ങൾ തുടങ്ങിയ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആൾട്രോസിന്റെ അടിസ്ഥാന ഇന്റീരിയർ ലേഔട്ടും മാറ്റമില്ലാതെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *