Your Image Description Your Image Description

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജയില്‍ വകുപ്പ് ജയില്‍ മാതൃകയില്‍ സ്റ്റാള്‍ ഒരുക്കും. ജയില്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജയിലിന്റെ മാതൃകയില്‍ സ്റ്റാള്‍ ഒരുക്കുന്നത്. ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണം, വസ്ത്രം മറ്റ് സേവനങ്ങള്‍ പ്രത്യേകം നിര്‍മിച്ച സെല്ലില്‍ ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് സെല്ലില്‍ കയറാനും സേവനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

കൂടാതെ തടവുകാര്‍ ഉപയോഗിക്കുന്ന ഫോണിന്റെ മാതൃക, തൂക്കുമരത്തിന്റെ മാതൃക തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. ജയില്‍ വകുപ്പിന്റെ നേട്ടങ്ങളുടെ വീഡിയോ വാള്‍ പ്രദര്‍ശനവും ഒരുക്കും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്‌സ്യല്‍ സ്റ്റാളുകളുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *