Your Image Description Your Image Description

അട്ടപ്പാടി പട്ടികവര്‍ഗ്ഗ മേഖലയുടെ സമഗ്രവികസനത്തിനും ജനതയുടെ ഉന്നമനത്തിനുമായി പാലക്കാട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘തുണൈ’ പദ്ധതിയുടെ ഭാഗമായി അഗളി

ഇ.എം.എസ് ടൗണ്‍ ഹാളില്‍  നടന്ന പരാതി പരിഹാര അദാലത്ത് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റവന്യു, റവന്യൂ ഇതര പരാതികള്‍ ഉള്‍പ്പടെ  521 പരാതികള്‍ ലഭിച്ചതില്‍ അദാലത്തില്‍ പരിഹരിക്കാന്‍ കഴിയാതിരുന്നവ ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൃത്യമായ ഇടവേളകളില്‍ മേഖല യുടെ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും  ജനങ്ങളുടെ പരാതികളില്‍ ത്വരിത നടപടികള്‍ കൈക്കൊള്ളുന്നത്തിനുമുള്ള ‘തുണൈ’, അട്ടപ്പാടിയുടെ വികസനത്തിനുള്ള പുതിയ തുടക്കമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു.

 

പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ജ്യോതി അനില്‍കുമാര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി,സബ് കളക്ടര്‍ മിഥുന്‍ പ്രേം രാജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം. കെ ഉഷ, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ എ എസ് അരുണ്‍, വിവിധ വകുപ്പുകളിലെ മറ്റു ജില്ലാ മേധാവികളും  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *