Your Image Description Your Image Description

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ട് ദിവ്യ എസ് അയ്യർ പിന്നെയും രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാകേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചപ്പോൾ ദിവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇട്ട ഒരു പോസ്റ്റാണ്. ദിവ്യയെ വലിയ വിവാദങ്ങളിലേക്ക് വലിചിഴച്ചത്. കർണ്ണനെപ്പോലെ പിണറായി വിജയന്റെ പിന്നാലെ തന്റെ സേവനത്തിന്റെ കാര്യത്തിൽ കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ സ്വന്തം സുഹൃത്തും പരിചയക്കാരനും തന്നോടൊപ്പം പ്രവർത്തിച്ചവനുമായ രാഗീകൃഷ്ണനെ പുകഴ്ത്തി കൊണ്ടാണ് ദിവ്യ തന്റെ പേജിൽ കുറിപ്പെഴുതിയത്. പുതിയ തുടക്കത്തിലേക്ക് പോകുന്ന രാജേഷിന് അഭിനന്ദനങ്ങൾ അറിയിക്കുക എന്നത് മാത്രമാണ് ദിവ്യ ഉദ്ദേശിച്ചത് എങ്കിലും ഇതിനുമുമ്പും പലപ്പോഴും തങ്ങളുടെ കൂടെ തൊഴിൽ ചെയ്തിരുന്നവരെയും അറിയുന്നവരുടെയും ഇത്തരം വിജയങ്ങളിലും വേദനങ്ങളിലും ഒക്കെ ദിവ്യ തന്റെ ചിന്തകൾ ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ടെങ്കിലും കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെടുക എന്നു പറയുന്നത് പാർട്ടിയുടെ ഏറ്റവും ഒരു ഉയർന്ന സ്ഥാനത്തേക്ക് എത്തുന്നതിന് തുല്യമായ ഒരു കാര്യമായതിനാൽ ദിവ്യ പൂർണ്ണമായും ഇടതുപക്ഷത്തിന് അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റാണ് പങ്കുവെച്ചത് എന്ന് തരത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കേരളത്തിലിത് കാരണമായി. ശബരീനാഥന്റെ ഭാര്യയായിരുന്നു കൊണ്ട് ഒരു കളക്ടറുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമായ കുറ്റമാണ് ദിവ്യ ചെയ്തത് എന്ന തരത്തിൽ കെ മുരളീധരനും രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ പലരും പരസ്യമായി ആക്ഷേപങ്ങൾ കൊണ്ട് ദിവ്യയെ പൊതിഞ്ഞു. പതപ്പിക്കലാണ് ദിവ്യ നടത്തുന്നത് എന്നുള്ള ആരോപണത്തിനെതിരെ പതപ്പിക്കൽ അല്ല ഇതെന്റെ ജീവിത പാതയാണ് എന്ന ശക്തമായ മറുപടിയുമായി ഇതിനിടയിലും ദിവ്യ രംഗത്തുവന്നു. ആരോപണങ്ങളൊക്കെ കുടുംബിരി കൊണ്ടിരിക്കുന്ന സമയത്തും പൊതുപരിപാടികൾ സജീവമായി പങ്കെടുത്തും ചിരിച്ചും കളിച്ചും ദിവ്യ ഇതൊക്കെ എനിക്ക് പുല്ലാണ് എന്ന് പ്രഖ്യാപിച്ചു. അതിനുശേഷം ആണ് വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിന്റെ ഭാഗമായി പിണറായി സർക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള ഒരു പോസ്റ്റ് പിന്നെയും സമൂഹമാധ്യമങ്ങൾ വഴി വൈറലായി എന്നാൽ ഇപ്പോൾ വിഴിഞ്ഞം കമ്മീഷനിൽ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ദിവ്യ തനിക്ക് ഇത്രയും ക്രിയാത്മകമായി ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ സഹായത്തോടെ മാത്രമാണ് എന്ന് കേരള സർക്കാർ തന്നോടൊപ്പം ശക്തമായി ഉണ്ടായിരുന്നു എന്ന് തന്റെ പിന്നിലെ ശക്തി പിണറായി വിജയൻ തന്നെയായിരുന്നു എന്നും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതി കോൺഗ്രസിന്റെ സന്തതിയാണ് എന്നും അതിന്റെ പിതൃത്വം ഇടതുപക്ഷം ഏറ്റെടുക്കുകയാണ് എന്നും പറയുന്ന തരത്തിൽ ശക്തമായ ആരോപണങ്ങളും പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്നും ക്ഷണിച്ചത് ശരിയായില്ല എന്നുമൊക്കെ വലിയ ആരോപണങ്ങളും വാദങ്ങളും വിവാദങ്ങളും നടക്കുന്നതിനിടയിലാണ് ദിവ്യ വീണ്ടും പിണറായി സ്തുതി പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. തനിക്ക് വ്യക്തമായി ബോധ്യമുള്ള കാര്യങ്ങളാണ് ദിവ്യ പറയുന്നത് എങ്കിലും ഇതിന് രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് അടച്ചാക്ഷേപിച്ചാണ് പലപ്പോഴും കോൺഗ്രസ് നേതാക്കന്മാർ രംഗത്ത് വരുന്നത്. ഇപ്പോൾ പിണറായി സർക്കാരിന്റെ പിന്തുണയോടു കൂടിയാണ് തനിക്ക് ഇത് പൂർത്തിയാക്കാൻ കഴിഞ്ഞത് എന്നുള്ള ദിവ്യയുടെ വാക്കിനെയും കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. ഒരു ഐഎഎസ് സ്ഥാനത്തിരിക്കാൻ പോലും ദിവ്യ അർഹയല്ല എന്നുള്ള വലിയ ചർച്ചകളാണ് നടക്കുന്നത്. പിണറായി സർക്കാർ തീർന്ന ഒരു പ്രവർത്തനമാണ് കേരളത്തിന്റെ വികസന മേഖലയിൽ നടപ്പിലാക്കുന്നത് എന്ന് പലപ്പോഴായി ദിവ്യ പറഞ്ഞുവെച്ചിട്ടുണ്ട് എന്നാൽ കോൺഗ്രസ് എംപിയായ സസി തരൂ ഇത്തരം പിണറായിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുമ്പോൾ മിണ്ടാതിരിക്കുന്ന കോൺഗ്രസ് നേതൃത്വം ദിവ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന്റെ കാരണം ഒരു സ്ത്രീയാണ് എന്നതുകൂടി തന്നെയാണ്. ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു കളക്ടർ എന്ന നിലയിൽ എപ്പോഴും ജനസേവകാര്യത കുറച്ചൊന്നുമല്ല കിട്ടിയിട്ടുള്ളത് എന്നാൽ ഒരു ഐഎഎസ് ഓഫീസറുടെ പെരുമാറ്റ ചട്ടത്തിൽ ഒരു പാർട്ടിക്കും അനുകൂലമായി സംസാരിക്കാൻ പാടില്ല എന്നുള്ള നിയമം ഉണ്ട് എന്ന് പറഞ്ഞാണ് പലപ്പോഴും കോൺഗ്രസുകാർ ദിവ്യയുടെ വാക്കുകൾക്ക് കൂട്ടുവാൻ ശ്രമിക്കുന്നത് എന്നാൽ താൻ തന്നെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുമെന്ന് ഒരു തരി പോലും അതിൽ നിന്ന് പിന്മാറില്ല എന്നും പരസ്യമായി പറയാറുണ്ട്. വ്യക്തിജീവിതത്തിൽ ആണെങ്കിലും ഔദ്യോഗിക ജീവിതത്തിൽ ആണെങ്കിലും പ്രതിസന്ധികൾ വന്നാൽ പതറാതെ പൊരുതാനാണ് താൻ പഠിച്ചിട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് പിണറായിയാണ് വിഴിഞ്ഞം പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ തനിക്ക് ഏറ്റവും വലിയ കരുത്ത് ആയതെന്ന് ദിവ്യ പറഞ്ഞുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *