Your Image Description Your Image Description

വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിൽ രാജീവ് ചന്ദ്രശേഖരനെ ക്ഷണിക്കണമെന്ന് കേന്ദ്രം കേരളത്തിനോട് നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് വീഡിയോ സതീശനെ ക്ഷണിക്കണമെന്ന് ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചത് പിണറായി സർക്കാരാണ് എന്നാൽ അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയും ആയിരുന്ന രാജീവ് ചന്ദ്രശേഖരനും ചടങ്ങിലേക്ക് ക്ഷണം നൽകണമെന്ന് കേന്ദ്രം കേരളത്തിനോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ വേദിയിൽ ആരൊക്കെ ഇരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസർക്കാർ തന്നെയായിരിക്കും എന്ന് തുറമുഖ വകുപ്പ് മന്ത്രി വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് അനവധി ചർച്ചകളും വിവാദങ്ങളും ആണ് കേരളത്തിൽ നടക്കുന്നത് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്നുള്ള ആരോപണങ്ങൾ കോൺഗ്രസ് ഭാഗത്തുനിന്ന് അതിശക്തമായി ഉണ്ടായിരുന്നു. പിന്നാലെ ഉച്ചയോടു കൂടി പ്രതിപക്ഷനേതാവ് വീട് സതീശന് ക്ഷണം അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടി. എന്ന ക്ഷണിച്ചത് ശരിയായ രീതിയിൽ അല്ല എന്ന് ആരോപിച്ചുകൊണ്ടും പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടി എന്ന നിലയിലും ഇതിൽ പങ്കെടുക്കില്ല എന്ന് പ്രതിപക്ഷ നേതാവ് ശക്തമായി വാദിച്ചു. ഇതിനുപുറമേ ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞം പദ്ധതി യുഡിഎഫ് സർക്കാരിന്റെ കുഞ്ഞാണ് എന്നും അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇടതുപക്ഷ സർക്കാർ നിൽക്കേണ്ട എന്നും ഉമ്മൻചാണ്ടിയുടെ പേര് തുറമുഖത്തിനിടണം എന്നുമൊക്കെയുള്ള ശക്തമായ രൂപങ്ങളും ഉന്നയിച്ചുകൊണ്ട് രമേശ് ചെന്നിത്തല രംഗത്തുവന്നു. വി ഡി സതീശന് ക്ഷണം നിരസിച്ചപ്പോഴും ശശി തരൂർ എംപിക്ക് ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി. ഇതിന് പുറമേ വിഴിഞ്ഞം പദ്ധതി സന്ദർശിച്ചു കഴിഞ്ഞ് കേരള സർക്കാരിനെ പുകഴ്ത്തിക്കൊണ്ട് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചതും കോൺഗ്രസിനെ ആകെ ആശയം കുഴപ്പമില്ല എന്നാൽ ഈ വിഷയങ്ങൾക്കൊക്കെ ശേഷമാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖർ ചടങ്ങിൽ പങ്കെടുത്തേ മതിയാകൂ എന്നുള്ള നിർബന്ധവുമായി കേന്ദ്രം എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്ന കാര്യത്തിൽ സംശയമുള്ള കേന്ദ്രത്തിന് തങ്ങളുടെ പാർട്ടിയുടെ അധ്യക്ഷൻ ക്ഷണിക്കാൻ ഉളുപ്പില്ലേ എന്നാണ് കോൺഗ്രസുകാരുടെ ചോദ്യം. നിലവിൽ രാജീവ് ചന്ദ്രശേഖർ കേരളത്തിന്റെ മന്ത്രിസഭയിലോ പ്രതിപക്ഷത്തോ ഉള്ള നേതാവ് അല്ല എന്നിരിക്കെ അദ്ദേഹത്തിന് വിഴിഞ്ഞം പദ്ധതിയുടെ കമ്മീഷനിങ് ചടങ്ങിലേക്ക് എന്തിന് ക്ഷണം നൽകുന്നു എന്നുള്ളതാണ് പല ഭാഗത്തുനിന്നും ഉയരുന്ന ചോദ്യം. എന്നാൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി എന്നുള്ളത് കൊണ്ട് തന്നെ അതിന്റെ കാര്യങ്ങൾ എല്ലാം തീരുമാനം എടുക്കുന്നത് കേന്ദ്രസർക്കാർ തന്നെ ആയിരിക്കുമെന്ന് നേരത്തെ തന്നെ കേരള സർക്കാർ വ്യക്തമാക്കിയിരുന്നു. രാജീവ് ചന്ദ്രശേഖർ എന്ന ബിജെപി പ്രസ്ഥാനത്തിന്റെ അധ്യക്ഷ ക്ഷണിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിലെ അതുകൊണ്ടുതന്നെ ചോദ്യം ചെയ്യാം പിണറായി സർക്കാരിനും കഴിയില്ല. എന്നാൽ സതീശന് തഴഞ്ഞുകൊണ്ട് രാജീവ് ചന്ദ്രശേഖരന് വലിയ സ്വീകാര്യത കൊടുക്കുന്നതും തരൂരിന് ബോധപൂർവ്വം ചടങ്ങിലേക്ക് ക്ഷണിച്ചത് ഒക്കെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *