Your Image Description Your Image Description

പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ഒരല്പം എങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മണ്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു എന്ന് കേന്ദ്രസർക്കാർ പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദിയെ വിളിക്കുന്നതിനെതിരെയാണ് ശക്തമായ ആരോപണവുമായി രമേശ് ചെന്നിത്തല ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കുറഞ്ഞപക്ഷം പ്രതിപക്ഷ നേതാവ് വീഡിയോ സതീശന് ഉദ്ഘാടനം ചെയ്യാവുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ ഈ വിഴിഞ്ഞം പദവി ഒക്കെ. എന്ത് കാര്യമുണ്ട് വെറുതെ കേന്ദ്രത്തിലൊഴുകുന്ന പ്രധാനമന്ത്രിയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി കുറെ പണം ധൂർത്തടിക്കാൻ. അതും പിണറായി വിജയന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിക്ക് നരേന്ദ്രമോദി പങ്കെടുക്കുന്നു. എന്തൊരു വിരോധാഭാസമാണിത്. കാണുന്നവർക്ക് മനസ്സിലാവില്ലേ ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ ബിജെപിയുടെ നേതാവ് അതിനു പ്രധാനമന്ത്രിയാണെങ്കിലും പങ്കെടുക്കുമ്പോൾ ബിജെപിയും ഇടതുപക്ഷവും തമ്മിലുള്ള അന്തർധാര എത്രത്തോളം സജീവമാണെന്ന്. പറയുന്നത് മറ്റാരുമല്ല രമേശ് ചെന്നിത്തലയാണ്. ഇന്നലെ സതീശനെ ക്ഷണിക്കാത്തത് ആയിരുന്നു പ്രശ്നമെങ്കിൽ ഇന്ന് നരേന്ദ്രമോദിയെ ക്ഷണിച്ചതായി പ്രശ്നം. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് നരേന്ദ്രമോദിയെ അല്ലെങ്കിലും ആര് ക്ഷണിക്കണം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് ഇത് എന്നും അതിനുവേണ്ടി ഉമ്മൻചാണ്ടി സർക്കാർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും കോൺഗ്രസിന്റെ കുഞ്ഞിനെ കമ്മ്യൂണിസ്റ്റ് വളർത്തേണ്ട എന്നുമാണ് ചെന്നിത്തല പറയുന്നത്. ഉമ്മൻചാണ്ടിയുടെ പേര് കൊടുക്കണം എന്നൊരു ആവശ്യവും ഇതിന് പിന്നിൽ വേറെ നടക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം. കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിൽ വരുന്ന ചില പുതുമേഖലാ സ്ഥാപനങ്ങളൊക്കെ ഉണ്ട് എന്നും റെയിൽവേയും തുറമുഖവും ഒക്കെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കേന്ദ്രമന്ത്രാലയമാണ് എന്നും തിരിച്ചറിയാത്ത പ്രതിപക്ഷം തന്നെയാണ് കേരളത്തിന്റെ നാണക്കേട്. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ അതേ കാര്യം തന്നെ ചെന്നിത്തലയും ആവർത്തിക്കുന്നുണ്ട് സതീശൻ ഒരു ക്ഷണക്കത്ത് കിട്ടി ഞാനും അത് കണ്ടതാണ് പക്ഷേ അത് വെറുമൊരു ക്ഷണക്കത്താണ് എന്ത് ചെയ്യണമെന്നൊന്നും പറഞ്ഞിട്ടില്ല ഇനി എന്തു ചെയ്യാനാണ്? പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഒരു പരിപാടിയിലേക്ക് ക്ഷണം കിട്ടിയാൽ പോകാൻ മനസ്സുണ്ടെങ്കിൽ പോകണം അല്ലെങ്കിൽ പോകേണ്ട എന്നല്ലാതെ ഇനി പ്രത്യേകിച്ച് അവിടെ ചെന്നിട്ട് സതീശൻ എന്തു ചെയ്യാൻ. ഉദ്ദേശിച്ചത് ഒരു പ്രസംഗം കാച്ചാനുള്ള അവസരമാണോ എന്നറിയില്ല അങ്ങനെയാണെങ്കിൽ പിണറായി സർക്കാരിന് ഇകഴ്ത്തി രണ്ട് യുക്തിക്ക് നിരക്കാത്ത വാദങ്ങളൊക്കെ പറയാനുള്ള അവസരം കിട്ടുമായിരുന്നു. അതു മുൻകൂട്ടി കണ്ടിട്ട് ആയിരിക്കണം സതീശന് അത്തരം ക്ഷണം ഒന്നും കിട്ടാഞ്ഞത്. ചെന്നിത്തല പറയുന്ന കാര്യങ്ങൾ കേൾക്കണം.സർക്കാരിൻറെ നാലാം വാർഷികം ആഘോഷിക്കാൻ എന്ന പേരിൽ പിണറായി വിജയനും കൂട്ടരും നടത്തുന്നത് കടുത്ത അഴിമതിയും ധൂർത്തുമാണ്. 100 കോടിയിലധികം രൂപ ആഘോഷങ്ങളുടെ പേരിൽ സ്വന്തക്കാർക്ക് വീതിച്ചു നൽകുകയാണ്.സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ അഴിമതിയാണ് നടക്കുന്നത്.വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ ധൂർത്തും പ്രചരണവും സർക്കാർ നടപ്പാക്കുന്നത്.സർക്കാർ ചെലവിൽ ഇലക്ഷൻ പ്രചരണം നടത്തുകയാണ് ഇവർ.കഴിഞ്ഞ രണ്ടര മാസത്തിലേറെയായി സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഒരു രൂപ പോലും കൂട്ടിക്കൊടുക്കാൻ ഇല്ല എന്ന് പറയുന്ന അതേ സർക്കാർ ശതകോടികൾ ധൂർത്തടിച്ചു കളയുന്നു.ശരിക്ക് പറഞ്ഞാൽ സിപിഎം മന്ത്രിസഭയുടെ നാലാം വാർഷികം ബിജെപിയുടെ പ്രധാനമന്ത്രി കേരളത്തിൽ വന്ന് ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.ഈ അന്തർധാരയൊക്കെ കേരളത്തിലെ ജനതയ്ക്ക് മനസ്സിലാകും എന്ന കാര്യം മറക്കണ്ട.കുറേ ഈ പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചതല്ലേ അതോ നടന്നില്ല ഇനിയിപ്പോൾ ഉദ്ഘാടനം എങ്കിലും കുറഞ്ഞപക്ഷം ഒന്ന് കുളമാക്കി പിണറായിയുടെ ധൂർത്തം നാശാമാരുടെ കണ്ണീരനും ഒക്കെ പറഞ്ഞു പ്രശ്നമുണ്ടാക്കിയാൽ അങ്ങനെയെങ്കിലും രണ്ട് വോട്ട് കിട്ടുമെങ്കിൽ കിട്ടട്ടെ എന്നാണ് സതീശന്റെയും ചെന്നിത്തലയുടെയും ഒക്കെ ആഗ്രഹം. എന്തൊക്കെ രാഷ്ട്രീയ കുബുദ്ധികൾ കാണണം.

Leave a Reply

Your email address will not be published. Required fields are marked *