Your Image Description Your Image Description

അപ്പോഴേ പറഞ്ഞതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിലേക്ക് ക്ഷണം കിട്ടിയിട്ട് വേണം വരാൻ എന്ന് സതീശന് പ്രഖ്യാപിക്കാമെന്ന് കിട്ടി ഞാൻ വരില്ല എന്നും പറഞ്ഞ് സതീശൻ കരച്ചിൽ തുടങ്ങി. ഇന്നലെ രാവിലെ മുതൽ കോൺഗ്രസുകാരെല്ലാം സതീശനെ ക്ഷണിച്ചില്ലെന്നും ഗൂഢാലോചനയാണെന്നും വിഴിഞ്ഞം തുറമുഖം പിണറായി സ്വന്തം പേരിൽ എഴുതിയെടുക്കുന്നു എന്നും ഒക്കെ പറഞ്ഞ് ചില്ലറ ആക്ഷേപങ്ങൾ അല്ല ഉന്നയിച്ചത് കേന്ദ്രസർക്കാർ ആണ് ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നത് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടും കോൺഗ്രസുകാർക്ക് അതൊന്നും പോരായിരുന്നു. ഒരു വിവാദം ഉണ്ടാക്കാനുള്ള സാഹചര്യങ്ങളൊക്കെ സൃഷ്ടിച്ചു കൊണ്ടുവന്നപ്പോഴാണ് ഇടുത്തിയ പോലെ സതീശന് കത്ത് കിട്ടിയത്. എന്നാൽ പിന്നെ വരാൻ മനസ്സില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്റ്റാർ ആവാമെന്ന് സതീശൻ. അങ്ങനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് പരിപാടിയിൽ സതീശൻ പോകുന്നില്ല ആരും നിർബന്ധിക്കരുത് നിർബന്ധിച്ചാലും പോകില്ല സതീശൻ ഇല്ലാതെ എങ്ങനെ തുറമുഖത്ത് കപ്പൽ വരുമെന്ന് ഒന്ന് കാണണം. തുറമുഖം വന്നാലും ഇല്ലെങ്കിലും സതീഷിനെ മുഖ്യമാഷമാർ തന്നെ ആശ മാർക്കു പോലും ഇതുവരെയും ശമ്പളം കൊടുത്തിട്ടില്ല എന്നതാണ് അവിടെയും സതീശന് പറയാനുള്ള ഒരേയൊരു ആരോപണം. നാണംകെട്ട സർക്കാരാണ് ഇത് അവർ വാർഷികം ആഘോഷിക്കുന്നു എന്നൊക്കെയാണ് സതീശന്റെ പരാതി ഒരിക്കലെങ്കിലും മുഖ്യമന്ത്രിയായിട്ട് ഒന്നിരുന്നിട്ട് അല്ലെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ഒരു മന്ത്രിസ്ഥാനം കിട്ടിയിട്ടു വാർഷികം ആഘോഷിക്കാൻ സതീശനും കൂട്ടർക്കും കഴിയുന്നില്ല അപ്പോ പിന്നെ കിട്ടാത്ത മുന്തിരി പുളിക്കുന്നതിൽ അതിശയം ഒന്നുമില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് പണം ചിലവാക്കുമ്പോൾ പദ്ധതികളൊക്കെ അങ്ങ് നടക്കും എന്ന് കരുതി അത് വലിയ കാര്യമൊന്നുമല്ല ചെയ്യേണ്ട പല കാര്യങ്ങളും ചെയ്തിട്ടില്ല എന്നൊക്കെയാണ് പുതിയ ആരോപണങ്ങൾ. മാവേലി സ്റ്റോറിൽ ഒന്നും സാധനങ്ങൾ ഇല്ല എന്നതാണ് മറ്റൊരു ആരോപണം സതീശൻ ഏതു മാവേലി സ്റ്റോറിൽ ആണ് പോയത് എന്നുകൂടി വ്യക്തമാക്കേണ്ടിയിരുന്നു. ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താൻ വേണ്ടി ചുവന്ന ടീഷർട്ടും ഇട്ട് അനുയായികളെ നിരത്തിലിറക്കി എന്നത് മറ്റൊരു വാദം കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തല ലഹരിവിരുദ്ധ വെളിവാക്കാൻ വെള്ള ടീഷർട്ടും ഇട്ട് പ്രതിപക്ഷമായി തുടരും എന്നൊരു പോസ്റ്റിട്ടത് എന്ന കാര്യം സതീശൻ മറന്നുപോയി. ലഹരി വിരുദ്ധ പ്രവർത്തനത്തിനെ ചുവന്ന ടീഷർട്ട് കമ്മ്യൂണിസ്റ്റാക്കി എന്നാണ് മറ്റൊരു വാദം. ലഹരി പോലും അറിഞ്ഞിട്ടുണ്ടാകില്ല ലഹരി കമ്മ്യൂണിസ്റ്റ് ആയി എന്നുള്ളത്. പറയുന്നതിൽ എന്തെങ്കിലും യുക്തിയും ബോധവും പോലുമില്ല പ്രതിപക്ഷ നേതാവിന്. എന്താണ് പറയുന്നതെന്ന് അറിയില്ല എന്താണ് പറയേണ്ടതെന്ന് അറിയില്ല കേരളം ഇന്ത്യയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് അറിയില്ല. ഇത്രയും തമാശയോടെ പൊതുജനം കാണുന്ന ഒരു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സതീശനു മാത്രം സ്വന്തമാണ്. കോമഡി സ്കിറ്റ് കാണുന്നതുപോലെയാണ് പൊതുജനം സതീശന്റെ ഓരോ വാർത്താസമ്മേളനങ്ങളും കാണുന്നത്. ഒരുപാട് നീട്ടി വലിച്ച് പി ആർ ടീം പറഞ്ഞുതരുന്നത് അതുപോലെ ആവർത്തിച്ച് പാടുമ്പോൾ കുറഞ്ഞപക്ഷം സ്വയം കോമാളി ആകാതിരിക്കാൻ എങ്കിലും ഒരു പ്രതിപക്ഷ നേതാവ് ശ്രമിക്കേണ്ടതാണ്.മോദി സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യവിരുദ്ധരാകുന്നതുപോലെ പിണറായി സർക്കാരിനെ വിമർശിക്കുന്നവരെ സംസ്ഥാന വിരുദ്ധരും വികസനവിരുദ്ധരും ആക്കി മാറ്റുന്നു എന്നു പറഞ്ഞ സതീശൻ കത്ത് കിട്ടി പക്ഷേ ആ കത്തിൽ എന്നോട് ഇങ്ങോട്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത് എന്നാണ് ചോദിക്കുന്നത്. വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിന് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വസതിയിൽ പ്രാതൽ കഴിക്കാനും ഉച്ചയൂണ് കഴിക്കാനും സതീശനെ ക്ഷണിക്കേണ്ട കാര്യമില്ലല്ലോ. എവിടെയാണോ തുറമുഖം അവിടെയൊക്കെ ആയിരിക്കും ക്ഷണം എന്നു പോലും മനസ്സിലാക്കാനുള്ള കഴിവ് പ്രതിപക്ഷ നേതാവിനെ ഇല്ലാത്തതാണോ അതോ ഇനി ക്ഷണിച്ചതിൽ വീഴ്ച വന്നതാണോ എന്ന് അറിയില്ല. ഒരു കാര്യം ഓർത്താൽ മതി ക്ഷണം കിട്ടിയില്ല ആയിരുന്നെങ്കിൽ ആകെ ന*** നാണം കെട്ടേനെ അതിനേക്കാളും ഭേദം ഒരു ക്ഷണം കിട്ടിയിട്ട് എനിക്ക് പോകാൻ മനസ്സില്ല എന്ന് പറയുന്ന ഈ പരിപാടി തന്നെയാണ്. ഇപ്പോൾ ഞാൻ ജയിച്ചല്ലോ എന്ന് സതീശൻ എങ്കിലും കുറഞ്ഞപക്ഷം ആശ്വസിക്കാം.ഇനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ വികസനത്തിനെപ്പറ്റിയും അതിന്റെ നിർമ്മാണത്തിലെ അപാകതയെ പറ്റിയും ഒക്കെ പരാതിയുണ്ടെങ്കിൽ ശശി തരൂരിന്റെ കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനം റഫറൻസ് ആയി ഉപയോഗിക്കുന്നത് നല്ലതായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *