Your Image Description Your Image Description

വേടന് പുലി പല്ല് ദാനം കൊടുത്തതല്ലെങ്കിൽ സുരേഷ് ഗോപിക്കും ദാനം കൊടുത്തതല്ല. 6ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് വേദന പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ വേദന കഴുത്തിൽ കിടന്ന പുലിപ്പല്ലും വിവാദത്തിൽ ആയി. പുലിപ്പല്ല് എവിടെ നിന്ന് കിട്ടി എന്നതിന്റെ ഉത്തരം തേടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ഉന്നതകുലജാതനായ സുരേഷ് ഗോപിയുടെ കഴുത്തിലും ഉണ്ട് പുലി പല്ല്. ഉന്നതകുലജാതനാകാം എങ്കിൽ പിന്നെ വേടനായി കൂടെയെന്ന് ഒരു വിഭാഗം. വേടനായി കൂടെ എങ്കിൽ ഉന്നതകുലജാതനും വേണ്ട എന്ന് മറുവിഭാഗം. എന്താണെങ്കിലും സുരേഷ് ഗോപി പെട്ടു. മുൻപ് ആനക്കൊമ്പ് വിവാദത്തിൽ പെട്ടപ്പോൾ മോഹൻലാൽ പറഞ്ഞതുപോലെ നാട്ടാനയുടെ ഉടമസ്ഥനായ സുഹൃത്ത് നാട്ടാന ചരിഞ്ഞപ്പോൾ അതിന്റെ കൊമ്പ് സമ്മാനിച്ചതാണ് കയ്യിലുള്ളത് എന്ന്. പോലീസ് അന്വേഷിക്കുമ്പോൾ കൊമ്പിന് ലൈസൻസ് ഉണ്ടായിരുന്നില്ല എങ്കിലും പിന്നീട് ലൈസൻസ് എടുത്തു മോഹൻലാൽ തടിതപ്പി. സുരേഷ് ഗോപിക്ക് ഇത് സുഹൃത്ത് വളർത്തിയ പുലിയുടെ പുലി പല്ല് പുലി മരിച്ചപ്പോൾ കിട്ടിയതാണെന്ന് വേണമെങ്കിൽ പറയാം. സിനിമാ ഡയലോഗും സിനിമയിൽ കാണുന്ന കഥാപാത്രവും ആണ് ജീവിതത്തിലും താനെന്ന് വിശ്വസിക്കുന്ന സുരേഷ് ഗോപിക്ക് ഇതൊക്കെ നിസാരം. പിന്നെ വേണമെങ്കിൽ ഒരു ഹൈപ്പിന് പണ്ട് അയ്യപ്പൻ പുലിപ്പാല് തേടി കാട്ടിൽ പോയതുപോലെ പുലിപ്പല്ലു തേടി കാട്ടിൽ പോയി എന്നും ഒടുവിൽ പുലി തന്നെ പറിച്ചു തന്നു എന്നും ഒക്കെ പറയാം. കാര്യമെന്തായാലും ഇതെവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ തൃശ്ശൂർ എംപി വ്യക്തമായി ഉത്തരം പറയേണ്ടിവരും. മയക്കുമരുന്ന് കൂവപ്പൊടി ആകുന്നതുപോലെ പുലി പല്ല് വെറും പ്ലാസ്റ്റിക് ആകാൻ നിമിഷനേരം മതി എന്ന് അറിയാത്തവരല്ല പൊതുജനം. അതും സുരേഷ് ഗോപിയെ പോലെ ബിജെപി നേതാവിന് ഇതൊക്കെ നിസ്സാരം. പണ്ടൊരു വാഹനം രജിസ്റ്റർ ചെയ്ത കേസിലും ഇതുപോലെ സുരേഷ് ഗോപി ഒന്ന് പെട്ടതാണ്. ഉന്നതകുല ജാതൻ ഒക്കെ ആകുമ്പോൾ വീട്ടുമുറ്റത്ത് ഒരു ആന കഴുത്തിൽ ഒരു പുലിപ്പല്ല് ഇതൊക്കെ വേണ്ടതു തന്നെയല്ലേ.കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് കെട്ടിയ മാല ഉണ്ടെന്ന് പരാതി. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം ആണ് ഡിജിപിക്ക് പരാതി നൽകിയത്. സുരേഷ് ഗോപി കണ്ണൂരിലും, തൃശൂരിലും ഷർട്ട് ധരിക്കാതെ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം .
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. നിയമലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടൻ ഇന്ന് അറസ്റ്റിലായിരുന്നു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി.സുരേഷ് ഗോപിക്ക് എന്തായാലും ഈ കേസ് കുറച്ച് സ്റ്റാറ്റസിന് ചേരാത്തതാണ് കാരണം ഒരു ഉന്നതകുലജാതൻ അല്ലാത്തവനോടൊപ്പം സുരേഷ് ഗോപിയെ പോലെ ഒരാളെ ഒരേ കുറ്റത്തിന് ചോദ്യം ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് അത്ര പുള്ളിക്ക് ഇഷ്ടപ്പെടാൻ തരമില്ല. തൃശ്ശൂർ സ്വദേശികൾ തന്നെ പരാതി കൊടുത്തു എന്നു പറയുമ്പോൾ തന്നെ സുരേഷ് ഗോപിയെ മടുത്തു എന്ന് വേണം മനസ്സിലാക്കാൻ. ഇനി തൃശൂർ ഇങ്ങ് എടുക്കാൻ ചെന്നാൽ ഉള്ളം കയ്യിലേക്ക് അവർ വച്ചു തരില്ല എന്ന കാര്യം ഉറപ്പാണ്. അങ്ങനെയൊരു പ്രകടനമായിരുന്നു തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം സുരേഷ് ഗോപി കാഴ്ചവച്ചത് മനുഷ്യസ്നേഹി എന്ന നിലയിലാണ് സുരേഷ് ഗോപിയെ പലരും ഏറ്റെടുത്തത് ബിജെപിയിൽ ചേർന്നതോടു കൂടി കുറെ പണം വാരിയെറിഞ്ഞ് ജയിപ്പിച്ചെടുത്തു. എങ്കിലും സുരേഷ് ഗോപി എന്ന മനുഷ്യനിലെ മനുഷ്യസ്നേഹിയെ തന്നെയാണ് പൊതുജനം ഏറ്റവും കൂടുതൽ ഏറ്റെടുത്തത്. ബിജെപി പ്രസ്ഥാനത്തിൽ ചേർന്നതോടുകൂടി സമ്പൂർണ്ണ അന്ധത ബാധിച്ചു പറഞ്ഞതും ചെയ്തതും എന്തൊക്കെയെന്ന് തിരിഞ്ഞുനോക്കാൻ എങ്കിലും സുരേഷ് ഗോപി തയ്യാറായാൽ നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *