Your Image Description Your Image Description

ഇന്നത്തെ ഒരു വാർത്തയാണ് , മാതമംഗലം കൈതപ്രം പുനിയങ്കോട് ഗുഡ്സ് ഓട്ടോ ഡ്രൈവറായ വടക്കേടത്ത് വീട്ടിൽ കെ കെ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ മിനി നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തു .

രാധാകൃഷ്ണനെ വധിക്കാൻ ഒന്നാം പ്രതി പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി ഭാര്യ മിനി നമ്പ്യാർക്കെതിരെ പോലീസ് കേസെടുത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ മിനി ഒത്താശ ചെയ്തെന്നും റിപ്പോർട്ടുണ്ട്.

പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മിനിയെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മാർച്ച് 20 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൈതപ്രം പൊതുജന വായനശാലയ്ക്ക് പിറകിൽ നിർമാണത്തിലുള്ള പുതിയ വീട്ടിൽ വച്ചാണ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്.

രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ചാണ് ഇരുവരും വിദ്യാഭ്യാസത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയത്. വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിൽ വിനോദയാത്ര പോയപ്പോൾ ഇരുവരും കൈകൾ കോർത്ത് നിൽക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു.

ഇതേ തുടർന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായി . കൊല നടത്തിയ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇവരുടെ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നൽകിയത്.

ഇതാണ് വാർത്ത , എന്റെ ഒരു സംശയം ഈ കൊലപാതകത്തിലേക്ക് നയിച്ച ഘടകം പൂർവ്വ വിദ്യാർത്ഥി സംഗമമാണ് . അവിടെ വച്ചാണ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു പഠിച്ചിരുന്ന സന്തോഷും മിനി നമ്പ്യാരും കണ്ടുമുട്ടുന്നത് .

പഠിക്കുന്ന കാലത്തുണ്ടായിരുന്ന ഇഷ്ടം തുറന്നു പറയുവാനും വീണ്ടും വീണ്ടും കാണുവാനും സംസാരിക്കുവാനും അവസരമുണ്ടാക്കിയത് ഈ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് . ഇത് ഒരു കൊലപാതകത്തിൽ കലാശിച്ചതുകൊണ്ട് വാർത്തയായി .

വർത്തയാകാത്ത എത്രയോ അവിഹിതങ്ങളും അക്രമങ്ങളും പൂർവ്വ വിദ്യാർത്ഥി സംഗമം കാരണമാകുന്നു. ഇതുപോലെയുള്ള പല കേസുകളിലും വില്ലനാകുന്നത് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളാണ് . ഇതുപോലെ എത്രയോ കുടുംബങ്ങൾ സംശയത്തിന്റെ പേരിൽ അടിച്ചു പിരിഞ്ഞിരിക്കുന്നു . ഇതെല്ലം ചെന്നെത്തുന്നത് ഈ പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളിലേക്കാണ് .

പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെ പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളും മറ്റും ഉണ്ടാക്കി എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് , ഒടുവിൽ ഇങ്ങനെയൊക്കെയുള്ള സംഭവങ്ങളിലേക്കെത്തുന്നത് .

പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളൊക്കെ നല്ലതാ , സഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനും കൂടിവരവിനുമൊക്കെ മുഖാന്തിരങ്ങളാകുന്നു . അതൊരു നല്ല കാര്യം തന്നെയാണ് , അത് ദുരുപയോഗം ചെയ്യുമ്പോഴാണ് പ്രശ്നങ്ങളാകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *