Your Image Description Your Image Description

മതഭീകരവാദികളെ വെളുപ്പിച്ചെടുക്കാൻ നമ്മുടെ കോൺഗ്രസിന് എന്തൊരു ശുഷ്കാന്തിയാണ്. ഇതിനോടൊപ്പം നിന്ന് മാധ്യമങ്ങളും ഈ ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്നു. പെഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു മുസൽമാൻ ഉൾപ്പെട്ടതിനെ മഹത്വവൽക്കരിച്ച് ഇസ്ലാമിൻ്റെ നന്മയായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ നടത്തുന്ന മത്സരം ചിരിക്കാൻ വക നൽകുന്നുണ്ട്.. ആദിൽഷാ എന്നയാൾ ഭീകരർക്ക് സംഭവിച്ച അബദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് മനസ്സിലാക്കാനാവുന്നത്. അയാൾ ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വെടിയേറ്റതാണെന്ന് ദൃക്സാക്ഷികൾ ആരും തന്നെ ഇത് വരെ പറഞ്ഞതായി അറിവില്ല. മതം നോക്കി ഹിന്ദുക്കളെ മാത്രം കൊന്നതിനേക്കാൾ വാർത്തയും പ്രാധാന്യവും ഇസ്ലാമിക ഭീകരതയുടെ ക്രൂരമായ വശം മറച്ച് വച്ച് ആദിൽഷായിലൂടെ മാനവസ്നേഹത്തിൻ്റെ ദൈവദൂതനാക്കി ഇസ്ലാമിനെ അവതരിപ്പിക്കാനാണ് ഈ കുതന്ത്രക്കാർ ശ്രമിക്കുന്നത്. ഇപ്പോഴിതാ പാകിസ്ഥാനെതിരെ യുദ്ധം വേണ്ടെന്ന് പ്രഖ്യാപിച്ച് നാണം കെട്ട കോൺഗ്രസ് അതിനുമപ്പറം പോയിരിക്കുകയാണ് ചൊവ്വാഴ്ച നടത്തിയ’ ഗയാബ്’ എന്ന കാമ്പയിനിലൂടെ. മുൻ പാക് മന്ത്രിയായ ഫവാദ് ഹുസൈൻ ചൗധരി മോദിയെ കാണാനില്ല എന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന് മറുപടിയായാണ് കോൺഗ്രസ് തലയില്ലാത്ത മോദിയുടെ ചിത്രം പങ്കുവെച്ചത്. പാകിസ്ഥാനിലെ മുൻ മന്ത്രി മോദിയെ പരിഹസിച്ചുകൊണ്ട് നടത്തിയ സമൂഹമാധ്യമപോസ്റ്റിന് മറുപടിയായി കോൺഗ്രസ് മോദിയുടെ തലയില്ലാത്ത ചിത്രം പങ്കുവെച്ചത് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ മോദി പങ്കെടുക്കാതിരുന്നതിനെ മോദിയെ കാണാനില്ല എന്ന രീതിയിൽ കോൺഗ്രസ് കാമ്പയിനാക്കാൻ ശ്രമിച്ചിരുന്നു. അതീവ ഗൗരവമുള്ള സാഹചര്യത്തിൽ അങ്ങേയറ്റം സംയമനം പാലിച്ചാണ് മോദി ഓരോ ചുവടും വെയ്‌ക്കുന്നത്. ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിലും അന്താരാഷ്‌ട്ര നേതാക്കളിൽ നിന്നും പിന്തുണ നേടുന്നതിലും മാത്രമാണ് മോദി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസിലെ കർണ്ണാടക നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണ്ണാടകയിലെ കോൺഗ്രസ് മന്ത്രിയായ തിമ്മപ്പൂർ, ജമ്മു കശ്മീരിലെ കോൺഗ്രസിന്റെ ചീഫായ താരിഖ് കാര എന്നിവരാണ് പാകിസ്ഥാനെതിരെ യുദ്ധം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്. പഹൽഗാമിൽ 26 ടൂറിസ്റ്റുകളെ തീവ്രവാദികൾ വെടിവെച്ച് കൊന്ന സംഭവത്തിൽ ഈ ഭീകരവാദത്തിന് കാരണക്കാരായ പാകിസ്ഥാന് തിരിച്ചടി കൊടുക്കണമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് കോൺഗ്രസ് നേതാക്കളുടെ ഈ നിലപാട്. ഈ പ്രസ്താവനയ്‌ക്കെതിരെ ദേശീയ തലത്തിൽ വിമർശനം ഉയർന്നതോടെ കോൺഗ്രസ് വക്താവായ ജയറാം രമേശ് തന്നെ ഇത്തരം പ്രസ്താവനകൾ നിർത്തിവെയ്‌ക്കണമെന്നും പഹൽഗാം പ്രശ്നത്തിൽ കേന്ദ്രസർക്കാരിന് എല്ലാവിധ പിന്തുണയും നൽകണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇത്തരത്തിലുള്ള കോൺഗ്രസുകാരുടെ സമയവും സന്ദർഭവും നോക്കാതെയുള്ള നടപടിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തന്നെ ശശി തരൂരും രംഗത്ത് വന്നിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ വന്ന പരാമർശങ്ങളാണ് പാകിസ്ഥാൻ നേതാക്കൾ സ്വന്തം അക്കൗണ്ടുകളിൽ കൂടി പ്രചരിപ്പിച്ച് ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്തിയത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യയിലെ തന്നെ രാഷ്ട്രീയപാർട്ടികൾ ആണ് എന്ന തരത്തിലുള്ള പ്രചരണം നടത്തിയത്. എന്നാൽ ഈ ആഹ്വാനത്തെ കാറ്റിൽ പറത്തിയാണ് ഇപ്പോൾ പാകിസ്ഥാനിലെ മന്ത്രിയുടെ സമൂഹമാധ്യമസന്ദേശത്തിന് മറുപടിയെന്നോണം മോദിയുടെ തലയില്ലാത്ത ചിത്രം കോൺഗ്രസ് സമൂഹമാധ്യമപേജിൽ പങ്കുവെച്ചത്. കോൺഗ്രസ് ഇതിൽ പരം നാണം കെടാനും അധപതിക്കാനും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *