Your Image Description Your Image Description

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്ന ഏറ്റവും പുതിയ ചിത്രം മൂൺവാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘ചീള് പിള്ളേരുടെ ഞെരിപ്പ്’ എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന വാചകം. നൂറിലധികം പുതുമുഖങ്ങളുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകനായ വിനോദ് എ കെ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മൂൺവാക്ക് അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുകയാണ്. മെയ് മാസം റിലീസിന് എത്തുന്ന ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്.

പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെയുടെ ആദ്യ സിനിമ കൂടിയാണ് മൂൺ വാക്ക്. കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരു പറ്റം പ്രീഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അവർ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങൾ. യൗവ്വനത്തിൻ്റെ ചോരതിളപ്പിൽ എല്ലാത്തിനെയും നിഷ്പ്രഭമാക്കി അവർ മുന്നേറി. അന്നത്തെ ജീവിത, സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *