Your Image Description Your Image Description

ഷാ​ർ​ജ​യി​ൽ​​ വിവിധ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളിലായി ആയിരക്കണക്കിന്​ പരിശോധനകൾ നടത്തി ഷാർജ സിറ്റി മുനിസിപാലിറ്റി അധികൃതർ. ഈ വർഷം ആദ്യ മൂന്ന്​ മാസങ്ങളിൽ നടന്ന പരിശോധനകളെ തുടർന്ന്​ നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ച രണ്ട്​ വെയർഹൗസുകൾ അടച്ചുപൂട്ടിയതായും അധികൃതർ വെളിപ്പെടുത്തി.

ആകെ 12,256 പരിശോധനകളാണ്​ നടത്തിയത്​. എമിറേറ്റിൽ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങൾ നിശ്​ചിത മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കലാണ്​ പദ്ധതിയിലൂടെ ലഷ്യമിട്ടത്​. അടച്ചുപൂട്ടിയ വെയർഹൗസുകൾ ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അധികൃതർ വ്യക്​തമാക്കി. നിയമലംഘകർക്കെതിരെ ഭരണപരമായും നിയമപരമായുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *