Your Image Description Your Image Description
Your Image Alt Text

സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം ചേർന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കോമ്പൗണ്ടിൽ ശ്മശാനം നിർമിക്കുന്നതിന് ഒരു കോടി രൂപ എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുള്ള തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നതിനും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും ശ്മശാനം ഉപയോഗിക്കാം. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ മന്ത്രി നിർദ്ദേശിച്ചു.

മെഡിക്കൽ കോളജ് വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കും. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ മാലിന്യം നീക്കുന്നതിന് വാഹനം വാങ്ങാൻ യോഗം തീരുമാനിച്ചു. ഇതിനായി 20 ലക്ഷം രൂപ ചെലവഴിക്കും. വികസന സമിതി ഫണ്ടു കൂടി ചെലവഴിച്ച് ആശുപത്രിയിൽ ഗേറ്റ് നിർമിക്കും. ഗൈനക്കോളജി വിഭാഗത്തിൽ പേയിംഗ് കൗണ്ടർ, സ്‌റ്റേഷനറി കൗണ്ടർ എന്നിവ ആരംഭിക്കും. കാർഡിയോളജി വിഭാഗത്തിലും പേയിംഗ് കൗണ്ടർ ആരംഭിക്കും.

ഹൗസ് സർജൻമാർ, മറ്റു വിദ്യാർഥികൾ എന്നിവർക്ക് ഹോസ്പിറ്റൽ ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും. കാർഡിയോളജി വിഭാഗത്തിൽ എക്‌സിക്യൂട്ടീവ് ചെക്ക് അപ് സംവിധാനം ആരംഭിക്കും. പൊതുമേഖലയടക്കമുള്ള സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് (സി.എസ്.ആർ.) ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് ശ്രമിക്കാനും യോഗം തീരുമാനിച്ചു. സർജിക്കൽ സ്‌റ്റോർ, സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക്, കാർഡിയോജളി ബ്ലോക്ക് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. ഇൻഫെഷ്യസ് ഡിസീസ് കെട്ടടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടികളായതായും യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *