Your Image Description Your Image Description

2025ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ അ​ബൂ​ദ​ബി മി​ക​ച്ച വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്. ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ 14 ല​ക്ഷം സ​ന്ദ​ര്‍ശ​ക​രാ​ണ് അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഈ ​വ​ര്‍ഷം എ​മി​റേ​റ്റി​ല്‍ എ​ത്തി.

ദു​ബൈ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റ് 2025ല്‍ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ വ​ള​ര്‍ച്ച​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ട് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ലൂ​ടെ എ​മി​റേ​റ്റി​ലെ ഹോ​ട്ട​ലു​ക​ള്‍ 230 കോ​ടി ദി​ര്‍ഹ​ത്തി​ന്‍റെ വ​രു​മാ​നം നേ​ടി. മു​ന്‍ വ​ര്‍ഷ​ത്തി​ലെ ഇ​തേ കാ​ല​യ​ള​വി​നേ​തി​നേ​ക്കാ​ള്‍ 18 ശ​ത​മാ​നം അ​ധി​ക​മാ​ണ് ഇ​ത്.

Leave a Reply

Your email address will not be published. Required fields are marked *