Your Image Description Your Image Description

ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിലേക്ക് ഫലസ്തീനെ ക്ഷണിച്ച് ഫിഫ. അറബ് രാജ്യങ്ങൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റ് ഡിസംബറിലാണ് ഖത്തറിൽ നടക്കുന്നത്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ കലാശപ്പോര് ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18-ന് നടക്കും.

മുഴുവൻ അറബ് രാജ്യങ്ങളും പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുടെ കത്ത് ലഭിച്ചതായി ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷൻ ജിബ്രിൽ റജബ് അറിയിച്ചു. നേരത്തെ ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും ഫലസ്തീൻ ടീം ഖത്തറിൽ കളിച്ചിട്ടുണ്ട്. 2021-ലെ അറബ് കപ്പിലും ഫലസ്തീൻ ടീം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *