Your Image Description Your Image Description
Your Image Alt Text

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെയ്ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാപരമായ പദവി അനുസരിച്ച ഒപ്പുമെയ്ക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കുണ്ടെന്നും എത്രയും വേഗം ഗവര്‍ണര്‍ ഒപ്പിടമെന്നും അദ്ദേഹം പറഞ്ഞു. ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍.

ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്. ബിജെപി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. ?ഗവര്‍ണര്‍ ഈ നില തുടര്‍ന്നാല്‍ കേരളമാകെ കര്‍ഷകരുടെ വലിയ പ്രക്ഷോഭമുണ്ടാകും- എം വി ഗോവിന്ദന്‍ പറഞ്ഞു.

ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ് 2023 സെപ്തംബര്‍ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്.ബില്‍ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിട്ടില്ല. ആര്‍ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ് പിന്നീട് ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതം വഴിമുട്ടാനിടയായത്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍കൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ് നിയമസഭ പാസാക്കിയിട്ടുള്ളത്. ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സാധ്യമാക്കുന്ന തരത്തില്‍ നിര്‍മാണം അനുവദിച്ചുകൊടുക്കുന്നതാണ് ഭേദഗതി ബില്‍.

Leave a Reply

Your email address will not be published. Required fields are marked *