Your Image Description Your Image Description

വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുണിന്റെ വിയോഗത്തിൽ രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചനം അറിയിച്ചു.

 മലയാള സിനിമയിൽ പുതിയ ഭാവതലങ്ങൾ സൃഷ്ടിച്ച അതുല്യ പ്രതിഭയായിരുന്നു ഷാജി. എൻ. കരുൺ എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് മലയാള സിനിമയെ ഉയർത്തി കൊണ്ടുവന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കുംവിധം പുരോഗമനാശയങ്ങൾ തന്റെ സിനിമകളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക്‌ സംക്രമിപ്പിച്ചു.

ഷാജി. എൻ. കരുണിന്റെ അകാല നിര്യാണം സിനിമാ ലോകത്തെ തീരാദു:ഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ദു:ഖത്തിൽ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *