Your Image Description Your Image Description

മൂല്യ വർധിത മത്സ്യ ഉൽപ്പന്നങ്ങൾ എന്ന വിഷയത്തിൽ കടമക്കുടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പരിശീലനാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

 

കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആർ, സ്വിഫ്റ്റിന്റെ ആഭിമുഖ്യത്തിൽ കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ പട്ടികജാതി ഉപ പദ്ധതിയുടെ ( എസ്സിഎസ്പി ) കീഴിൽ നടന്ന പരിപാടിക്കു സ്വിഫ് റ്റിലെ ശാസ്ത്രജ്ഞരായ ഡോ ബിൻസി പി കെ, ശ്രീപ്രിയ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേരി വിൻസന്റ്, വാർഡ് മെമ്പർ പ്രബിൻ കോമളൻ, മുരളി എം എ, സ്കൂളിലെ അധ്യാപകരായ ഷിബു പി ആർ, പ്രമീള കെ പി, ഡോ. സിന്ധു എസ് പ്രസാദ് എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *