Your Image Description Your Image Description

ലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് ഏറുകയാണ് ഇന്ത്യയിൽ. ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള വിപണികളിൽ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്ന് ഏവരും മനസിലാക്കി കഴിഞ്ഞു. ടാറ്റയും എംജിയും തുടങ്ങി ബിവൈഡിയും ടെസ്ലയും വരെ പിടിച്ചടക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ഇവി വിപണിയിലേക്ക് ഒരു പുതിയ എൻട്രി കൂടി എത്തുന്നു. മറ്റാരുമല്ല, ജീപ്പിന്റേയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസാണ് അവരുടെ സബ്-ബ്രാൻഡായ ലീപ്മോട്ടോറുമായി ഇന്ത്യൻ വാഹനവിപണി കീഴടക്കാനായി എത്തുന്നത്. പോയ കലണ്ടർ വർഷം അതായത് 2024-ൽ കമ്പനി ആഗോളതലത്തിൽ 3,00,000 വാഹനങ്ങൾ വിതരണം ചെയ്‌ത് വളർച്ച ഇരട്ടിയാക്കിയിരുന്നു.

ബ്രാൻഡിന്റെ വാഹന നിരയിൽ T03, B10, C10, C10 റീവ് എന്നിങ്ങനെ നാല് ഇലക്ട്രിക് കാറുകളാണുള്ളത്. ഇതിൽ ഏത് മോഡലാവും ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലീപ്മോട്ടറിന്റെ എൻട്രി ലെവൽ കാറായ T03 ഇവിയാണ് വരികയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ടാറ്റ ടിയാഗോ, സിട്രൺ eC3 തുടങ്ങിയ എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്കുകൾക്കാണ് ഈ വാഹനം വെല്ലുവിളിയുയർത്തുക. ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്. 37.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വെറും 36 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

95 bhp കരുത്തു‍ള്ള T03 ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് കാറിന് വെറും 12.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. കെഡിഡിഐ 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുള്ള ബ്രാന്‍ഡിന്റെ അത്യാധുനിക ഒഎസ് ഇന്റലിജന്റ് കാര്‍ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്. ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *