Your Image Description Your Image Description

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സംശയം’. ചത്രത്തിന്റെ ടീസര്‍ എത്തി. ഭാര്യ ഗർഭിണിയാണെന്നു സന്തോഷത്തോടെ തന്റെ അച്ഛനെ പറഞ്ഞറിയിക്കുന്ന യുവാവിനെ ടീസറിൽ കാണാം. കുഞ്ഞിന്റെ ജനനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില ‘സംശയങ്ങളും’ രസകരമായ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയാകും ‘സംശയം’. സംശയരോഗവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന.

വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. രാജേഷ് രവിയാണ് രചനയും സംവിധാനവും. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്., ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്. ഛായഗ്രഹണം മനീഷ് മാധവന്‍. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍: ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍: ദിലീപ്നാഥ്, കോ റൈറ്റര്‍: സനു മജീദ്.

സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സ്: ജിതിന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പി.എം, പ്രൊമോ സോങ്: അനില്‍ ജോണ്‍സണ്‍, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, വേണുഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം: സുജിത് മട്ടന്നൂര്‍, സ്‌റ്റൈലിസ്റ്റ്: വീണ സുരേന്ദ്രന്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വയംകുളം, ചീഫ് അസോസിയേറ്റ്: കിരണ്‍ റാഫേല്‍, വിഎഫ്എക്‌സ്: പിക്ടോറിയല്‍, പിആര്‍: പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഹൈറ്റ്‌സ്, ടൈറ്റില്‍ ഡിസൈന്‍: അഭിലാഷ് കെ. ചാക്കോ, സ്റ്റില്‍സ്: അജി മസ്‌കോറ്റ്, പബ്ലിസിറ്റി ഡിസൈന്‍: ആന്റണി സ്റ്റീഫന്‍.

Leave a Reply

Your email address will not be published. Required fields are marked *