Your Image Description Your Image Description

തിരുവനന്തപുരം: സെഗ്‌മെന്‍റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്റ്റൈലസ് പെന്നുമായി മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. മികച്ച ഫീച്ചറുകളും പ്രീമിയം ലുക്കുമായി വരുന്ന ഫോണിന് 21,999 രൂപയാണ് വില. സോണി ലൈറ്റിയ 700സി 50 എംപി ക്യാമറ റീയര്‍ പാനലിനെ ആകര്‍ഷകമാകുന്നു. സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 2 സോക് ആണ് മോട്ടോറോള എഡ്ജ് 60 സ്റ്റൈലസിന്‍റെ പ്രൊസസര്‍.

മോട്ടോ എഡ്ജ് 60 സ്റ്റൈലസ് സ്പെസിഫിക്കേഷനുകള്‍

എഐ സ്കെച്ച് ടു ഇമേജ്, സെഗ്‌മെന്‍റിലെ മികച്ച സോണി ലൈറ്റിയ 700സി 50 എംപി പ്രധാന റീയര്‍ ക്യാമറ, 13 എംപി അള്‍ട്രാവൈഡ് ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, രണ്ട് ഫ്ലാഷുകള്‍, 4കെ വരെ റെസലൂഷനില്‍ റെക്കോര്‍ഡിംഗ്, ഗൂഗിള്‍ എഐ മാജിക് ഇറേസര്‍ അടക്കമുള്ള മോട്ടോ എഐ സവിശേഷതകൾ, 6.7 ഇഞ്ച് സൂപ്പർ എച്ച്ഡി 1.5കെ ഫ്ലാറ്റ് പിഒഎല്‍ഇഡി ഡിസ്‌പ്ലേ, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 120Hz പാനല്‍, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍, എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ്. ഒപ്പം, പ്രീമിയം വീഗൻ ലെതർ ഫിനിഷുള്ള നേർത്ത, ഭാരം കുറഞ്ഞ ഡിസൈന്‍, മികച്ച മിലിട്ടറി-ഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, ഗോറില്ല ഗ്ലാസ് 3, എന്‍എഫ്‌സി, ഡോള്‍ബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ തുടങ്ങിയ സവിശേഷതകളുമുണ്ട് മോട്ടോ എഡ്ജ് 60 സ്റ്റൈലസിന്. 68 വാട്സ് ടര്‍ബോപവര്‍ വയേർഡ് ചാര്‍ജിംഗും 15 വാട്സ് വയര്‍ലെസ് ചാര്‍ജിംഗും വരുന്ന ഫോണിന് കരുത്ത് 5000 എംഎഎച്ച് ബാറ്ററിയാണ്.

സ്റ്റൈലസ് പെന്‍

സ്കെച്ചിംഗ്, ഫോട്ടോകൾ എഡിറ്റ് ചെയ്യൽ, കുറിപ്പ് എടുക്കൽ എന്നിവയെല്ലാം കൃത്യതയോടെ ചെയ്യുന്ന സ്റ്റൈലസ് പെന്നുമായി വരുന്ന മോട്ടോറോള എഡ്ജ് 60 സ്റ്റൈലസിന് 21,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജിൽ വരുന്ന മോഡലിന്‍റെ വിലയാണിത്. ഇപ്പോള്‍ ഈ ഫോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പാന്‍റോൺ സർഫ് ദി വെബ്, പാന്‍റോൺ ജിബ്രാൾട്ടർ സീ എന്നീ നിറങ്ങളിൽ മോട്ടോ എഡ്ജ് 60 സ്റ്റൈലസ് ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടൈൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാണ്. വില്‍പനയുടെ ആരംഭത്തില്‍ 1500 രൂപ വരെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ടും 1000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഓഫറും ഫോണിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *