Your Image Description Your Image Description
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ഇന്ന് 84 വയസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ പിറന്നാൾ ആഘോഷം.

കട്ടപ്പറമ്ബില്‍ ജോസഫ് യേശുദാസ് എന്ന ഗായകൻ സംഗീതത്തിനും ശബ്ദത്തിനുമൊക്കെ അപ്പുറം കേരളത്തിന്റെയും ലോകമെമ്ബാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി.

1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കര്‍ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു.

തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.

1961ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘കാ​ൽ​പാ​ടു​ക​ള്‍’ സി​നി​മ​ക്കു വേ​ണ്ടി ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ര്‍വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന മാ​തൃ​കാ​സ്ഥാ​ന​മാ​ണി​ത്…’ എ​ന്ന വ​രി​ക​ള്‍ ആ​ല​പി​ച്ചു​കൊ​ണ്ട് 21ാം വ​യ​സ്സി​ൽ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തി. എം.​ബി. ശ്രീ​നി​വാ​സ​ൻ ന​ൽ​കി​യ ആ ​അ​വ​സ​ര​ത്തി​ലൂ​ടെ യേ​ശു​ദാ​സ് എ​ന്ന കാ​ലാ​വ​സ്ഥ പി​റ​ക്കു​ക​യാ​യി​രു​ന്നു.

മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്..

നാല് വര്‍ഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയില്‍ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തില്‍ ഗാനഗന്ധര്‍വ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് പങ്കെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *