Your Image Description Your Image Description
Your Image Alt Text

ചര്‍മ്മം സംരക്ഷിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ തണുപ്പുകാലം ചര്‍മ്മത്തിന് ഡബിള്‍ സംരക്ഷണം കൊടുക്കേണ്ട സമയാണ്.
തണുപ്പ് കാലത്താണ് ചുണ്ടുകള്‍ വിണ്ടുകീറുന്നതും ചര്‍മ്മം വരളാനും തുടങ്ങുന്നത്. ഒന്നു ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ നമുക്ക് ഡ്രൈ സ്‌കിന്‍ അകറ്റാന്‍ കഴിയുംവരണ്ട ചര്‍മ്മം എപ്പോഴും മോയിസ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാണിത്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം.തണുപ്പാണെന്ന് കരുതി പലരും ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ട്.എന്നാല്‍ ഇത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഇളം ചൂടുവെള്ളമാണ് ഈ കാലാവസ്ഥയില്‍ കുളിക്കാന്‍ അനുയോജ്യം.വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. കൂടുതല്‍ ഹെര്‍ബല്‍ ഫെയ്സ്മാസ്‌കുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.നന്നായി വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ജലാംശം അടങ്ങിയ ഫലങ്ങളും കഴിക്കാവുന്നതാണ്. ഇതിനൊപ്പം നെയ്, അവക്കാഡോ, ബദാം തുടങ്ങിയവയും കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.തണുപ്പു അധികമുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് ഏറ്റവും അനിയോജ്യം. പുറത്തു പോകണമെങ്കില്‍ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുന്നത് ഉത്തമമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *