Your Image Description Your Image Description

ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം വിലായത്തിലെ ഹല്ലാനിയത്ത് ഐലൻറിലാണ് ​അനുഭപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32നാണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സലാല നഗരത്തിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തി​ന്റെ പ്രഭവകേന്ദ്രം. ഭൂചലനം ശ്രദ്ധയിൽപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നു ഉണ്ടായിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *