Your Image Description Your Image Description

160 ദിവസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്ന ​997 രൂപയുടെ പ്ലാൻ ആണ് ബിഎസ്എൻഎൽ വീണ്ടും പരിചയപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ 4ജി വ്യാപനം ഏറെ പുരോഗമിച്ചതിനാൽ നിരവധി ഉപയോക്താക്കൾക്ക് മുൻപത്തെക്കാൾ മികച്ച നിലയിൽ ഡാറ്റ സേവനങ്ങൾ അ‌ടക്കം ആസ്വദിക്കാൻ സാധിക്കും എന്ന പ്രത്യേകതയുണ്ട്.

997 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

ഏതാണ്ട് അ‌ഞ്ച് മാസത്തിൽ കൂടുതൽ കാലയളവിലേക്ക് ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ഏറ്റവും മാന്യമായ വിലയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കുന്നു. 2ജിബി പ്രതിദിന ഡാറ്റ എന്നത് ഒരു ഉപയോക്താവിന്റെ ​ദൈനംദിന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാനുള്ള മാന്യമായ അ‌ളവാണ്. അ‌ൺലിമിറ്റഡ് കോളിങ്ങും ഉണ്ട്.160 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്രീപെയ്ഡ് പ്ലാനിന് പ്രതിദിനം 6 രൂപ 23 ​പൈസയാണ് ഉപയോക്താക്കൾക്ക് ചെലവാകുക. പ്രതിമാസ ചെലവ് നോക്കിയാൽ ഇത് ഏകദേശം 199+ രൂപ വരും. എന്നാൽ പ്ലാനിനായി മുടക്കുന്ന തുകയിൽ ചെറിയ ഇളവ് നേടാൻ ഒരു മാർഗവും ബിഎസ്എൻഎൽ തന്നെ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *